കൊച്ചി: കൊച്ചി: സ്‌കൂളിലെ പ്രോഗ്രസ് കാര്‍ഡ് ലഭിക്കുമ്പോള്‍ ഒന്നാമതെത്തുന്നത് പോലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം എന്ന് നടി ഉര്‍വശി.
ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു നടി. അഭിനയിക്കുമ്പോൾ അവാർഡുകൾ പ്രതീക്ഷിക്കാറില്ല, അവാർഡ് ആദ്യം നൽകുന്നത് സംവിധായകനാണെന്നും സംവിധായകൻ ക്രിസ്റ്റോ ടോമി സഹോദരനെപ്പോലെയാണെന്നും ഉർവശി പ്രതികരിച്ചു.
'വലിയ സന്തോഷം. അഭിനയിക്കുമ്പോള്‍ അവാര്‍ഡ് പ്രതീക്ഷിക്കില്ല. ഡയറക്ടറാണ് അവാര്‍ഡ് തരുന്ന ആദ്യത്തെയാള്‍. അദ്ദേഹം ഓക്കേ പറയുന്നതാണ് ഏറ്റവും വലിയ അവാര്‍ഡ്. പടം റിലീസായപ്പോള്‍ നിരവധി പേര്‍ അഭിനന്ദിച്ചു. ഓരോരുത്തരുടേയും അഭിനന്ദനം ഓരോ പുരസ്‌കാരങ്ങളാണ്.
ഓരോ പ്രേക്ഷകന്റേയും അഭിനന്ദനം ഹൃദയപൂര്‍വ്വം പുരസ്‌കാരമായാണ് സ്വീകരിക്കുന്നത്. സ്‌കൂളില്‍ നിന്നും പ്രോഗ്രസ് റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഫസ്റ്റ്‌പ്രൈസ് കിട്ടില്ലേ അതുപോലെയാണ് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം. പാര്‍വ്വതിയുമായി മത്സരിച്ച് അഭിനയിച്ചു. പാര്‍വ്വതി അപ്പുറം ഉള്ളതുകൊണ്ടുകൂടിയാണ് നേട്ടം', എന്നായിരുന്നു ഉര്‍വശിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്