ലോകേഷ് കനകരാജ് - രജനികാന്ത് കൂട്ടുകെട്ടിലെത്തുന്ന കൂലിയുടെ ഓരോ അപ്ഡേറ്റിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കൂലിയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചില ലൊക്കേഷന്‍ ചിത്രങ്ങളും മറ്റ് അഭിനേതാക്കള്‍ പങ്കുവെച്ച വിഡിയോകളും ആമിര്‍ ഖാന്‍ കൂലിയില്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു.
ചിത്രത്തില്‍ രജനികാന്തിനും നാഗാർജുനയ്ക്കുമൊപ്പം കന്നഡ നടൻ ഉപേന്ദ്രയും എത്തുന്നുണ്ട്. പുതിയ ചിത്രമായ 45 ന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂലിയില്‍ നാഗാർജുന, ആമിർ ഖാൻ തുടങ്ങിയവർ ഉണ്ടല്ലോ എന്ന് ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോള്‍ 'അതേ, എനിക്ക് അവർക്കൊപ്പം കോമ്ബിനേഷൻ സീനുകളുണ്ട്' എന്നായിരുന്നു നടന്റെ മറുപടി.
ഉപേന്ദ്രയുടെ ഈ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. കൂലിയില്‍ രജനികാന്ത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് എത്തുകയെന്നാണ് റിപ്പോർട്ടുകള്‍.
ശ്രുതി ഹാസൻ, സത്യരാജ്, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ നടി പൂജ ഹെഗ്‌ഡെയുടെ ഒരു ഐറ്റം ഡാൻസും ചിത്രത്തിലുണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്