ഉണ്ണി മുകുന്ദന്‍ നായകനായ 'ജയ് ഗണേഷ്' എന്ന ചിത്രം ഏപ്രില്‍ 11നാണ് തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ഉണ്ണി ഇപ്പോൾ. ചിത്രത്തിൽ മഹിമ നമ്പ്യാർ ആണ് നായികയായി എത്തുന്നത്.
ഇപ്പോൾ മഹിമാ നമ്പ്യാരെക്കുറിച്ച് ഉണ്ണി പങ്കുവച്ച ഒരു ഓർമ്മയാണ് വൈറൽ ആവുന്നത്.മഹിമയുടെ ഫോണ്‍ നമ്പര്‍ ഏഴ് വര്‍ഷത്തോളം ബ്ലോക്ക് ചെയ്തിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. റെഡ് എഫ്‌എമ്മുമായുള്ള അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ മഹിമയെ ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് സംസാരിച്ചത്.
മാസ്റ്റര്‍ പീസ് എന്ന സിനിമ കഴിഞ്ഞപ്പോള്‍ മഹിമയെ ബ്ലോക്ക് ചെയ്തതാണ്. മഹിമ എന്നെ എന്തോ ആവശ്യത്തിന് വേണ്ടി വിളിച്ചിരുന്നു. പുള്ളിക്കാരി ഉദയേട്ടന്റെ (ഉദയകൃഷ്ണ) ഫാമിലി ഫ്രണ്ടാണ്. ഉദയ് പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്നാണ് പുള്ളിക്കാരി പറയുന്നത്. ഇതെന്താണ് ഉദയ് എന്ന് പറയുന്നതെന്ന് ഞാന്‍ ആലോചിച്ചു. മൊത്തത്തില്‍ ഒരു ബഹുമാനം ഇല്ലായ്മ. ശരി ശരി എന്ന് പറഞ്ഞ് ഞാന്‍ ബ്ലോക്ക് ചെയ്തു.
പിന്നീട് ഞാന്‍ ഉദയേട്ടനെ വിളിച്ച് ഈ കൊച്ച് ഉദയ് എന്ന് വിളിക്കുന്നു. അവളോട് മര്യാദയ്ക്ക് സംസാരിക്കാന്‍ പറയണമെന്ന് ഞാന്‍ പറഞ്ഞു. അത് കാര്യമാക്കേണ്ട പാവം കൊച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് വര്‍ഷം കഴിഞ്ഞാണ് മഹിമയെ അണ്‍ബ്ലോക്ക് ചെയ്യുന്നത്. പുള്ളിക്കാരി ആര്‍ഡിഎക്‌സിലൂടെ ഹിറ്റടിച്ചു. ഞാന്‍ ഇക്കാര്യം മറന്നിരുന്നു. ജയ് ഗണേശിലേക്ക് നായികയെ വേണം, ആര്‍ഡിഎക്‌സിലെ മഹിമ നമ്പ്യാരുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു. അവളെ കോണ്‍ടാക്‌ട് ചെയ്ത് സൈന്‍ ചെയ്‌തോളൂ എന്ന് ഞാന്‍.
എന്നാൽ ഇല്ല., എനിക്കൊരു സ്‌ക്രീന്‍ ടെസ്റ്റ് നടത്തണമെന്ന് രഞ്ജിത്ത്. ആര്‍ഡിഎക്‌സ് സൂപ്പര്‍ഹിറ്റ് പടമാണ്, ഇനി സ്‌ക്രീന്‍ ടെസ്റ്റ് വേണമെന്ന് പറഞ്ഞാല്‍ എന്തെങ്കിലും കേള്‍ക്കേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ മഹിമ സ്‌ക്രീന്‍ ടെസ്റ്റ് തന്നു. ഗംഭീര സ്‌ക്രീന്‍ ടെസ്റ്റായിരുന്നു. ഞാന്‍ വളരെ ഇംപ്രസ്ഡ് ആയി. നന്നായെന്ന് പറഞ്ഞ് മെസേജ് ചെയ്യാന്‍ നോക്കിയപ്പോള്‍ അണ്‍ബ്ലോക്ക് എന്ന് കണ്ടു. ഞാന്‍ ഒന്നുമറിയാത്ത പോലെ മെസേജ് ഇട്ടു. ഓക്കോ, താങ്ക് യൂ ഉണ്ണീ എന്ന് അവളൊരു മെസേജ് ഇട്ടു. മറന്ന് കാണുമെന്ന് കരുതി. പക്ഷെ നീ എന്നെ ബ്ലോക്ക് ചെയ്തതല്ലേ എന്ന് മഹിമ ചോദിച്ചു. എനിക്കാ സമയത്ത് അങ്ങനെ തോന്നിയെന്ന് പറഞ്ഞു. ഇതായിരുന്നു ഉണ്ണി പങ്കുവച്ച മഹിമയെ കുറിച്ചുള്ള ഓർമ്മ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്