‘പഥേർ പാഞ്ജലി’യിലെ ദുർ‌ഗയെ അനശ്വരയാക്കിയ ഉമാ ദാസ്‌ഗുപ്ത അന്തരിച്ചു 

NOVEMBER 18, 2024, 7:39 PM

ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക് ചിത്രമായ പഥേർ പാഞ്ചാലിയിലെ ദുർ​ഗ എന്ന കഥാപാത്രം ചെയ്ത നടി ഉമാ ദാസ് ​ഗുപ്ത അന്തരിച്ചു. സത്യജിത്ത് റായ് ആണ് പഥേർ പാഞ്ചാലി സംവിധാനം ചെയ്തത്.

 കഴിഞ്ഞ ഏതാനും വർഷങ്ങളായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു ഉമാ ദാസ് ​ഗുപ്ത. ആനന്ദ് ബസാർ പത്രികയിലൂടെയാണ് നടിയുടെ ബന്ധുവും നടനും രാഷ്ട്രീയനേതാവുമായ ചിരഞ്ജീത് ചക്രബർത്തി ഇക്കാര്യം അറിയിച്ചത്.

ഉമാ ദാസ് ഗുപ്ത വളരെ ചെറുപ്പത്തിൽ തന്നെ തിയേറ്റർ രം​ഗത്തേക്ക് വന്നയാളാണ്. ഉമ പഠിച്ചിരുന്ന സ്കൂളിലെ പ്രധാനാധ്യാപകൻ സംവിധായകനായ സത്യജിത് റായിയുടെ അടുത്ത സുഹൃത്തായിരുന്നു.

vachakam
vachakam
vachakam

ഈ അധ്യാപകനിലൂടെ റായ് ദുർ​ഗ എന്ന വേഷത്തിലേക്ക് ഉമയെ തെരഞ്ഞെടുക്കുകയായിരുന്നു പഥേർ പാഞ്ചാലിക്കുശേഷം വളരെക്കുറച്ച് ചിത്രങ്ങളിലാണ് ഉമ പിന്നീട് വേഷമിട്ടത്.

ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ ഇതേ പേരിൽ 1929-ൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു സത്യജിത്ത് റായ് പഥേർ പാഞ്ചാലിയെന്ന ചിത്രമൊരുക്കിയത്. റായിയുടെ ആദ്യസംവിധാന സംരംഭവുമായിരുന്നു ഈ ചിത്രം. 

ഉമാ ദാസ് ഗുപ്തയെ കൂടാതെ, സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, പിനാകി സെൻഗുപ്ത, ചുനിബാല ദേവി എന്നിവരും പഥേർ പാഞ്ചാലിയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam