അച്ഛന്റെ വഴിയേ മകനും; ഉദയനിധി സ്റ്റാലിന്‍റെ മകന്‍ സിനിമയിലേക്ക്

OCTOBER 9, 2025, 3:30 AM

നടനും നിർമ്മാതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ്റെ മകൻ ഇൻപനിധി ഉദയനിധി സ്റ്റാലിൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.

ശ്രദ്ധേയ സംവിധായകൻ മാരി സെൽവരാജ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇൻപനിധി നായകനായി എത്തുന്നത്. ഈ വാർത്ത തമിഴ് സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

ഇൻപനിധി ഉദയനിധി സ്റ്റാലിൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതോടെ ശ്രദ്ധാകേന്ദ്രമാവുകയാണ്. നാടകാഭിനയ ശിൽപ്പശാലകളിൽ ഇൻപനിധി പങ്കെടുക്കുന്നതിൻ്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.

vachakam
vachakam
vachakam

ഇൻപനിധി ഡി.എം.കെ.യുടെ സമ്മേളനങ്ങളിലും സർക്കാരിൻ്റെ പ്രധാന പരിപാടികളിലും ഇപ്പോൾ സജീവമായി പങ്കെടുക്കുന്നുണ്ട്. മാത്രമല്ല, അടുത്തിടെ റെഡ് ജയന്റ് മൂവീസ് കമ്പനിയുടെ സി.ഇ.ഒ ആയും 21-കാരനായ ഇൻപനിധി ചുമതലയേറ്റിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam