തെലുഗ് - കന്നഡ സീരിയൽ താരം ചന്ദ്രകാന്തിനെ(ചന്തു) മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ മണികൊണ്ടയിലെ വീട്ടിൽ ഇന്ന് രാവിലെയാണ് ചന്ദ്രകാന്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
നടി പവിത്ര വാഹനപകടത്തിൽ മരിച്ച് ആറ് ദിവസത്തിനുശേഷമാണ് ചന്തുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പവിത്രയുടെ മരണത്തിനുപിന്നാലെ ചന്തു വിഷാദത്തിലായിരുന്നു.
തെലുഗിലും കന്നഡയിലും ഹിറ്റായ ത്രിനയനി എന്ന സീരിയലിൽ ഇരുവരും ജോഡിയായി അഭിനയിച്ചിരുന്നു. ഫോൺ കോളുകളോട് പ്രതികരിക്കാത്തതിനെത്തുടർന്ന് ചന്തുവിന്റെ മുറിയുടെ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴായിരുന്നു മരിച്ചനിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്ന് ചന്തുവിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.
ചന്തുവും പവിത്രയും വിവാഹമോചിതരായിരുന്നു. ഇരുവരും ഒന്നിച്ച് ജീവിതം ആരംഭിക്കാനിരിക്കുന്നതിനിടെയാണ് പവിത്ര വാഹനാപകടത്തിൽ മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്