ആരാധകരുടെ പ്രിയ താരമാണ് തൃഷ. പ്രായം നാല്പത്തി ഒന്നായെങ്കിലും തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. വിജയുമായി താരം പ്രണയത്തിലാണ് എന്ന വാർത്തകളും ഇതിനോടകം പുറത്ത് വന്നിരുന്നു. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് തൃഷ നൽകിയ മറുപടി ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തഗ് ലൈഫ് എന്ന പുതിയ സിനിമയുടെ പ്രസ് മീറ്റിനിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം ഉണ്ടായത്. വിവാഹം എന്ന സങ്കൽപ്പത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നാണ് തൃഷ വ്യക്തമാക്കുന്നത്. "വിവാഹത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. അത് സംഭവിച്ചാലും കുഴപ്പമില്ല. അങ്ങനെ സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല", എന്നായിരുന്നു തൃഷയുടെ വാക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്