സംഗീത സംവിധായകൻ എ ആർ റഹ്മാനെ കുറച്ച് ആഴ്ചകൾക്ക് മുൻപ് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെ യഥാർഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് എ ആർ റഹ്മാൻ.
ദഹനസംബന്ധമായ പ്രശ്‌നങ്ങൾ മൂലം തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഗ്യാസ്ട്രിക് അറ്റാക്കാണ് അന്നുണ്ടായത്. ഭക്ഷണം വെടിഞ്ഞിരിക്കുകയായിരുന്നു. സസ്യാഹാരി വരെയായി മാറി. ഒരുപാട് ആളുകളിൽനിന്ന് സന്ദേശങ്ങൾ ലഭിച്ചു. ഞാൻ ജീവിച്ചിരിക്കണം എന്ന് അവർ ആഗ്രഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞത് സന്തോഷകരമായിരുന്നു,' എന്ന് എ ആർ റഹ്മാൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്