കിടിലൻ മേക്കോവറുമായി ഖുശ്ബു 

APRIL 18, 2025, 9:21 PM

വീണ്ടും കിടിലൻ മേക്കോവറുമായി  ഖുശ്ബു സുന്ദര്‍. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും മേക്കോവര്‍ ചിത്രങ്ങള്‍ ഖുശ്ബു പങ്കുവെച്ചു. 54-ാം വയസില്‍ 20 കിലോഗ്രാം ശരീരഭാരമാണ് ഖുശ്ബു കുറച്ചത്. 

താരത്തിന്റെ മേക്കോവറിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളിട്ടത്. എന്നാല്‍ ചിലരാകട്ടെ പങ്കുവെച്ചത് നെ​ഗറ്റീവ് കമന്റുകളാണ്.

ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായുള്ള മരുന്നായ മൗന്‍ജാരോ ഇന്‍ജക്ഷന്റെ മാജിക്കാണ് ഈ കാണുന്നതെന്നാണ് ചിലരുടെ കമന്റ്. 

vachakam
vachakam
vachakam

 ഈ കമന്റിന് രൂക്ഷമായ ഭാഷയിലാണ് ഖുശ്ബു മറുപടി നല്‍കിയത്.  'നിങ്ങളെപോലുള്ളവര്‍ എന്തൊരു തലവേദനയാണ്.

നിങ്ങള്‍ ഒരിക്കലും സ്വന്തം മുഖം കാണിക്കാറില്ല. കാരണം നിങ്ങള്‍ക്കുതന്നെ അറിയാം നിങ്ങള്‍ ഉള്ളില്‍ എത്ര വൃത്തികെട്ടവരാണെന്ന്. നിങ്ങളുടെ മാതാപിതാക്കളോട് എനിക്ക് സഹതാപം തോന്നുന്നു.' - ഖുശ്ബു മറുപടിയായി കുറിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam