ലണ്ടന്‍: സ്ത്രീ എന്ന വിശേഷണത്തില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ സ്ത്രീകളെ ഒഴിവാക്കിയ യു.കെ സുപ്രീംകോടതിയുടെ നിര്‍ണായക വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് സാഹിത്യകാരി ജെ.കെ റൗളിങ്. സ്ത്രീ എന്നതിന്റെ നിയമപരമായ നിര്‍വചനം ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നായിരുന്നു ജസ്റ്റിസ് പാട്രിക് ഹോഡ്ജ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ വിധി.
സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു റൗളിങ്ങിന്റെ ആഹ്‌ളാദ പ്രകടനം. എ ടീം എന്ന യു.എസ് സീരീസിലെ, ജോര്‍ജ്ജ് പപ്പാര്‍ഡ് അവതരിപ്പിച്ച ജോണ്‍ ഹാനിബല്‍ സ്മിത് എന്ന കഥാപാത്രം പറയുന്ന വിഖ്യാതമായ ഡയലോഗിനൊപ്പമാണ് റൗളിങ് പോസ്റ്റ് പങ്കുവെച്ചത്. സുപ്രീംകോടതി, വിമണ്‍ റൈറ്റ്സ് തുടങ്ങിയ ഹാഷ്ടാഗുകളും ഇതോടൊപ്പം പങ്കുവച്ചു.
ട്രാന്‍സ് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെട്ട് രൂക്ഷമായി വിമര്‍ശനം നേരിടേണ്ടി വന്ന വ്യക്തിയാണ് ജെ.കെ റൗളിങ്. ആര്‍ത്തവ ശുചിത്വം സംബന്ധിച്ച ലേഖനത്തിന്റെ തലക്കെട്ടിനെ കളിയാക്കിയതാണ് വിവാദത്തിന് തുടക്കമായത്. പീപ്പിള്‍ ഹൂ മെന്‍സ്ട്രുവേറ്റ്' (ആര്‍ത്തവമുള്ള ആളുകള്‍) എന്ന പ്രയോഗത്തിന് പകരം സ്ത്രീകള്‍ എന്ന് പറഞ്ഞാല്‍ പോരേയെന്ന ചോദ്യത്തെ വിമര്‍ശിച്ച് ആരാധകരുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ക്കു മാത്രമല്ല, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ആര്‍ത്തവമുണ്ടാകുമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് അതിന്റെ പേരില്‍ ഒട്ടേറെ സംവാദങ്ങള്‍ നടന്നിരുന്നു.
ട്രാന്‍സ് വിഭാഗത്തില്‍പ്പെടുന്നവരെ വനിതാ കായിക മത്സരങ്ങളില്‍ ഉള്‍പ്പെടുത്തുന്നതില്‍ ജെ.കെ റൗളിങ് രംഗത്ത് വന്നതും വിവാദമായിരുന്നു. ട്രാന്‍സ് വിമണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് കായികക്ഷമത സ്ത്രീകളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നും ഇത് അനീതിയാണെന്നുമാണ് ജെ.കെ റൗളിങ് പറയുന്നത്. അന്താരാഷ്ട്രതലത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. താന്‍ ടാന്‍സ് വിരുദ്ധയല്ലെന്നും സ്ത്രീകളുടെ അവകാശത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ജെ.കെ റൗളിങ് പിന്നീട് വിശദമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്