ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് മുന്നില്‍ തോറ്റിട്ടും പാകിസ്ഥാനികളുടെ വിക്ടറി റാലിയ്ക്ക് നേതൃത്വം നല്‍കി ഷാഹിദ് അഫ്രീദി. റാലിക്കെതിരെ സോഷ്യല്‍ മീഡിയയല്‍ ട്രോള്‍ മഴയാണ്.യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട പാകിസ്ഥാന്‍ തന്നെ റാലി നടത്തുന്നു എന്നതാണ് ട്രോളിന് കാരണം. മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയാണ് കറാച്ചിയില്‍ നടന്ന ഈ ഗതികെട്ട 'വിജയ' റാലിക്ക് നേതൃത്വം നല്‍കിയത്. Shahid Afridi is
not a cricketer. —
Sunanda Roy 👑 (@SaffronSunanda) May
12, 2025
പാകിസ്ഥാന്‍ സൈന്യത്തെ പിന്തുണച്ച് അഫ്രീദി പതാകകള്‍ വീശുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്നതിന്റെ വീഡിയോകളും പുറത്തു വന്നിട്ടുണ്ട്. അതേസമയം പാകിസ്ഥാനികളടക്കം റാലിയെ ട്രോളുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഇന്ത്യ ആക്രമണം തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ കയറി ഇന്ന് റാലി നടത്തുമായിരുന്നുവെന്നും, ഇന്ത്യ തകര്‍ത്ത ആയുധങ്ങള്‍ തൂക്കി വിറ്റിട്ട് പോരെ ഈ റാലി എന്നൊക്കെയാണ് കമന്റുകള്‍.
He is a terrorist, promoting
terrorism in a terrorist country
Pakistan!!
That's it. pic.twitter.com/Idwjzg6HhI
റാലിയില്‍ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചൊറിയാനും പാകിസ്ഥാന്‍ മുന്‍ താരം ഷാഹിദ് അഫ്രീദി ശ്രമിച്ചു.
നമ്മുടെ സൈന്യം ആരാണ് ശക്തരെന്ന് കാണിച്ചുകൊടുത്തു. ഇന്ത്യക്കാര്‍ നമ്മളെ വിലകുറച്ചു കണ്ടു. അവര്‍ക്ക് നമ്മുടെ കഴിവുകളെക്കുറിച്ചോ നമ്മള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചോ അറിയില്ല. പാകിസ്താനെ തെട്ടാല്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ മനസിലായിട്ടുണ്ടാകും.
പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രതിരോധം തകര്‍ക്കാനാകില്ല. മോദിയുടെ യുദ്ധവെറി ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിടുകയാണ്. അവര്‍ ഞങ്ങളുടെ കുട്ടികളെയും സാധാരണക്കാരെയും പള്ളികളെയും ലക്ഷ്യം വച്ചു. തങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. പക്ഷേ പ്രകോപിപ്പിച്ചാല്‍ നിശബ്ദരായി ഇരിക്കില്ലെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്