'ഇരട്ടത്താപ്പിന്റെ റാണിമാർ'; ഡബ്ല്യൂസിസിയെ പരിഹസിച്ച് വിജയ് ബാബു

JANUARY 9, 2026, 11:34 PM

കൊച്ചി: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്' സിനിമയുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ ഗീതുവിന് നേരെ വലിയ വിമർശനങ്ങൾ ആണ് ഉയരുന്നത്. ടീസർ സ്ത്രീ വിരുദ്ധമാണെന്നും ഗീതുവിന്റെ നിലപാടില്ലായ്മ്മ ആണ് ഇപ്പോൾ കാണാനാകുന്നത് എന്നുമാണ് ഉയരുന്ന പ്രധാന വിമർശനം.

ഈ സാഹചര്യത്തിൽ ഡബ്ല്യൂസിസി എന്ന കൂട്ടായ്മയെ തന്നെ പരോക്ഷമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവും നടനുമായ വിജയ് ബാബു. 'ഇരട്ടത്താപ്പിന്റെ റാണിമാർ' എന്നാണ് ഡബ്ല്യൂസിസി അംഗങ്ങളെ വിജയ് ബാബു വിശേഷിപ്പിച്ചിരിക്കുന്നത്. 


vachakam
vachakam
vachakam

എന്നാൽ പോസ്റ്റിൽ എവിടെയും ഈ സംഘടനയുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും ഡബ്ല്യൂസിസിയെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ്. പുരുഷന്മാരെ ആക്രമിക്കണം എന്ന് തോന്നുമ്പോൾ അവർ ഒരു 'കൂട്ടായ്മ' ആയി മാറുന്നു. സ്വന്തം താൽപ്പര്യങ്ങൾക്കായി അവർ ഒന്നിച്ചുനിന്ന് ആക്രമിക്കുകയും, അത് കഴിഞ്ഞാൽ അടുത്ത പ്രശ്നം ഉണ്ടാകുന്നത് വരെ പിരിഞ്ഞുപോവുകയും ചെയ്യുന്നു. എന്നാൽ അവർക്ക് സ്വന്തമായി യാതൊരു മാനദണ്ഡങ്ങളോ രീതികളോ ഇല്ലെന്നാണ് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam