ബാലതാരമായി വന്ന് നായികാ റോളിലേക്ക് ഉയർന്ന മലയാള താരങ്ങളുടെ പട്ടികയിൽ പുതിയൊരു പേരാണ് അനിഖസുരേന്ദ്രൻ. മലയാളത്തിലും തമിഴിലും ഒരുപിടി നല്ല ചിത്രങ്ങളിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ട നടി പ്രേക്ഷകരുടെ സ്നേഹം നേടിയിരുന്നു.
എന്നാൽ, നായികാ സ്ഥാനത്തേക്ക് ഉയർന്ന അനിഖയ്ക്ക് പിന്നാലെ വിമർശനങ്ങളും ഉയരുന്നുണ്ട്. തെലുങ്ക് ചിത്രമായ ഓ മൈ ഡാർലിംഗിലെ ലിപ് ലോക്ക് രംഗവും ധനുഷ് സംവിധാനം ചെയ്ത നിലാവ് എൻ മേൽ എന്നടി കോപം എന്ന ചിത്രത്തിലെ അനിഖയുടെ പ്രകടനവും നിരവധി വിമർശനങ്ങൾ നേരിട്ടു. എന്നാൽ ഇപ്പോൾ ഇതിനെല്ലാം ഉത്തരവുമായി യുവതാരം രംഗത്തെത്തിയിരിക്കുന്നു.
നിലവുക്ക് എൻ മേൽ എന്നടി കോപം എന്ന ചിത്രത്തിലെ പ്രകടനത്തിന് കടുത്ത സോഷ്യൽ മീഡിയ ട്രോളുകൾ നേരിട്ടിരുന്നു അനിഖ സുരേന്ദ്രൻ. എന്നാൽ, ടൈംസ് ഇന്റർനെറ്റിന് നൽകിയ പുതിയ അഭിമുഖത്തിൽ നടി സംവിധായകൻ ധനുഷിൻ്റെ നിർദ്ദേശങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞു.
"ധനുഷ് സാറിനൊപ്പം ജോലി ചെയ്തത് വ്യത്യസ്തമായ അനുഭവം ആയിരുന്നു. അദ്ദേഹത്തെ പോലെ ഒരു ആർട്ടിസ്റ്റിൽ നിന്ന് ഒരുപാട് പഠിക്കാൻ ഉണ്ടായിരുന്നു. എൻ്റെ മുൻകാല ചിത്രങ്ങളുടെ സംവിധായകർ പൊതുവെ സീനുകൾ അഭിനേതാക്കൾക്ക് വിടുകയാണ് ചെയ്യാറ്. എന്നാൽ ധനുഷ് സർ അങ്ങനെയല്ല," അനിഖ പറഞ്ഞു.
ഓ മൈ ഡാർലിംഗിലെ വിവാദമായ ലിപ്പ് ലോക്ക് രംഗത്തിൽ അഭിനയിക്കുമ്പോൾ ഞാൻ വളരെ ചെറുപ്പമായിരുന്നു. ഓരോ അനുഭവങ്ങളും പാഠങ്ങൾ ആയി കാണുന്നതിനാൽ കുറ്റബോധം തോന്നുന്നില്ല. എന്നാൽ, അത് പോലെ ഒരു തീരുമാനം ഇനി ഉണ്ടാകാൻ സാധ്യതയില്ല. നല്ല സ്ക്രിപ്റ്റ് ആണെങ്കിൽ ഭാവിയിൽ ഈ തീരുമാനം മാറിയേക്കാം. എന്നാൽ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ഞാൻ കാത്തിരിക്കുന്നത്, അനിഖ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്