ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റായ മെറ്റ് ഗാലയിൽ ഇന്ത്യൻ താരങ്ങളും തിളങ്ങി. ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, കിയാര അദ്വാനി തുടങ്ങിയ ഇന്ത്യൻ താരങ്ങളാണ് മെറ്റ് ഗാലയിൽ ഇത്തവണ എത്തിയത്. സൂപ്പർഫൈൻ ടെയ്‌ലറിംഗ് ബ്ലാക്ക് സ്റ്റൈൽ ആയിരുന്നു ഈ വർഷത്തെ മെറ്റ് ഗാല തീം.
മാൻഹട്ടനിലാണ് മെറ്റ് ഗാല നടക്കുന്നത്. മാൻഹട്ടനിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിനായി ഫണ്ട് സ്വരൂപിക്കുന്നതിനാണ് ഈ പരിപാടി നടത്തുന്നത്.
സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് മെറ്റ് ഗാല ബ്ലൂ കാര്‍പെറ്റില്‍ സ്‌റ്റൈലിഷായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ എത്തിയത്. ടാസ്മാനിയന്‍ സൂപ്പര്‍ഫൈന്‍ കമ്പിളിയില്‍ മോണോഗ്രാം ചെയ്ത, ജാപ്പനീസ് ഹോണ്‍ ബട്ടണുകളുള്ള നീളമേറിയ കോട്ട് ആണ് നടന്‍ ധരിച്ചത്. കൈകൊണ്ട് കാന്‍വാസ് ചെയ്തതും, പീക്ക് കോളറും വീതിയേറിയ ലാപ്പലുകളുമുള്ള സിംഗിള്‍ ബ്രെസ്റ്റഡ് കോട്ടാണിത്. ക്രേപ്പ് ഡി ചൈന്‍ സില്‍ക്ക് ഷര്‍ട്ടും ടൈലര്‍ ചെയ്ത സൂപ്പര്‍ഫൈന്‍ കമ്പിളി ട്രൗസറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗർഭിണിയായിരിക്കെയാണ് കിയാര അദ്വാനി മെറ്റ് ഗാലയിൽ എത്തിയത്. നിറവയറുമായി താരം തിളങ്ങി. മെറ്റ് ഗാല റെഡ് കാർപെറ്റിൽ ബേബി ബമ്പുമായി എത്തുന്ന ആദ്യ ഇന്ത്യൻ നടിയാണ് കിയാര. ഗൗരവ് ഗുപ്തയുടെ 'ബ്രേവ്‌ഹാർട്ട്‌സ്' ലുക്കിലാണ് കിയാര എത്തിയത്.
ബാല്‍മെയിന്‍ ഗൗണാണ് ഇത്തവണ പ്രിയങ്ക ചോപ്ര തന്റെ മെറ്റ് ഗാല ലുക്കിനായി തിരഞ്ഞെടുത്തത്. റോയല്‍ ലുക്ക് നല്‍കുന്നതാണീ കസ്റ്റമൈസ്ഡ് പോല്‍ക്ക ഡോട്ട് ഔട്ട്ഫിറ്റ്. പുരുഷന്മാരുടെ ടെയില്‍ കോട്ട്, മിലിറ്ററി കട്‌സ് തുടങ്ങിയ വ്യത്യസ്ത ഔട്ട്ഫിറ്റ് രീതികള്‍ കൂടികടലര്‍ന്നതാണ് ഈ ഗൗണ്‍. പങ്കാളി നിക് ജോനാസിനൊപ്പമാണ് പ്രിയങ്ക എത്തിയത്.
പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസഞ്ജ് പഞ്ചാബി രാജാവിന്റെ വേഷത്തിൽ മെറ്റ് ഗാലയിൽ പ്രത്യക്ഷപ്പെട്ടു. വസ്ത്രത്തിനൊപ്പം തൂവൽ തലപ്പാവും ഒന്നിലധികം വജ്രമാലകളും ധരിച്ചാണ് അദ്ദേഹം എത്തിയത്. സിംഹത്തിന്റെ തലയുള്ള വാളും കൈയിൽ പിടിച്ചുകൊണ്ട് അദ്ദേഹം നീല പരവതാനിയിൽ എത്തി.
താരങ്ങള്‍ക്കൊപ്പം മെറ്റ് ഗാലയില്‍ തിളങ്ങി ഇഷ അംബാനിയും. മെറ്റ് ഗാലയ്ക്കായി ഇഷ തിരഞ്ഞെടുത്തത് ഇന്ത്യന്‍ ഡിസൈനര്‍ അനാമിക ഖന്നയെയാണ്. സെമി പ്രഷ്യസ് സ്റ്റോണുകള്‍, ട്രഡീഷണല്‍ പേള്‍ വര്‍ക്കുകള്‍ എന്നിവ തുന്നിച്ചേര്‍ത്ത മനോഹരമായ വസ്ത്രത്തിനായി മണിക്കൂറുകളുടെ അധ്വാനമാണ് വേണ്ടി വന്നതത്രേ. എംബ്രോയ്ഡറി ചെയ്ത വെളുത്ത നിറത്തിലുള്ള കോര്‍സെറ്റും കറുത്ത പാന്റ്സും തറയിലിഴയുന്ന എംബ്രോയ്ഡറി നിറഞ്ഞ കേപ്പുമാണ് ഇഷ ധരിച്ചത്. 20,000 മണിക്കൂറുകളാണ് ഇഷയുടെ ഔട്ട്ഫിറ്റിന് എംബ്രോയ്ഡറി ചെയ്യാന്‍ മാത്രം എടുത്തതെന്ന് ഡിസൈനര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്