ജയ്സാല്‍മീര്‍: പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായി മലയാള സിനിമാ സംഘം. രാജസ്ഥാനിലെ ജയ്സാല്‍മീരിലെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് മലയാള സിനിമ ചിത്രീകരണം നിര്‍ത്തി വെച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇന്നലെ രാത്രിയാണ് ഷെല്ലാക്രമണം നടന്നത്. 'ഗോളം' എന്ന ചിത്രത്തിന്റെ സംവിധായകൻ സംജാദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'ഹാഫി'ന്റെ 200 പേര്‍ അടങ്ങുന്ന സംഘമാണ് ജയ്സാല്‍മീരിലുള്ളത്. 90 ദിവസത്തെ ഷൂട്ടിങാണ് തീരുമാനിച്ചിരുന്നതെന്നും പ്രതികൂലമായ സാഹചര്യമായതിനാല്‍ ഷൂട്ടിങ് നിര്‍ത്തി നാട്ടിലേക്ക് തിരിച്ച് വരുകയാണെന്നും സിനിമയിലെ നായിക ഐശ്വര്യ വ്യക്തമാക്കി.
ഷെല്ലാക്രമണത്തിന്‍റെ വലിയ ശബ്ദമാണ് ആദ്യം കേട്ടത്. പിന്നാലെ നഗരും മുഴുവനും ബ്ലാക്ക് ഔട്ടായെന്നും ഐശ്വര്യ മാധ്യമങ്ങളോട് പറഞ്ഞു. മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യയാണ് (ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം) നായിക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്