ഓപ്പറേഷൻ സിന്ദൂർ സിനിമയാക്കാൻ മത്സരിച്ച് ബോളിവുഡ്. സിനിമാ നിർമാതാക്കളും ബോളിവുഡ് സ്റ്റുഡിയോകളുമുൾപ്പെടെ 15 പേരാണ് ഈ പേരിനുവേണ്ടി സമീപിച്ചിട്ടുള്ളത്.
ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് പ്രസിഡൻറ് ബി.എൻ തിവാരിയാണ് വിവരം പുറത്തുവിട്ടത്.
സിനിമകൾക്ക് പേര് അനുവദിക്കുന്ന സംഘടനയായ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയാണ് പേരിനായി നിർമാതാക്കളുൾപ്പെടെ സമീപിച്ചിരിക്കുന്നത്.
മഹാവീർ ജയിനിൻറെ കമ്പനിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിനായി ആദ്യം സമീപിച്ചത്. ഇവരെക്കൂടാതെ ടീ-സീരീസ്, സീ സ്റ്റുഡിയോ തുടങ്ങിയവരും പേരിനായി രജിസ്‍റ്റർ ചെയ്തിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസും ഓപ്പറേഷൻ സിന്ദൂറിൻറെ അവകാശം ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്.
പഹല്‍ഗാമിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ പേര് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ്. തിരിച്ചടി വിവരം പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം പങ്കുവെച്ച പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്