വൈക്കം: ലിസ്റ്റിൻ സ്റ്റിഫന്‍റെ മാജിക് ഫ്രൈംസ് നിര്‍മ്മിക്കുന്ന ബേബി ഗേളിന്‍റെ സെക്കന്‍റ് ഷെഡ്യൂളിൽ ജോയിൻ ചെയ്ത് നടന്‍ നിവിൻ പോളി. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ വർമ്മയാണ്.
അതേസമയം നിര്‍മ്മാതാക്കള്‍ തന്നെയാണ് വൈക്കത്ത് ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിവിന്‍ പോളി എത്തിയ വീഡിയോ പുറത്തുവിട്ടിരുന്നത്. പ്രിന്‍സ് ആന്‍റ് ഫാമിലി എന്ന ചിത്രത്തിന്‍റെ ചടങ്ങിനിടെ ലിസ്റ്റിൻ നടത്തിയ പരാമര്‍ശം നിവിനെ ഉദ്ദേശിച്ചാണ് എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്‍റെ ആദ്യ ആരോപണം. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പറഞ്ഞിരുന്നു. എന്നാണ് നടന്റെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇതിന് പിന്നാലെ ആണ് ലിസ്റ്റിൻ നിവിനെ ആണ് ഉദ്ദേശിച്ചത് എന്ന അഭ്യൂഹങ്ങൾ പരന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്