കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയിലെ പിഴവ് ; കഴക്കൂട്ടത്തെ ആശുപത്രിയുടെ ക്ലിനിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി

MAY 12, 2025, 10:35 PM

തിരുവനന്തപുരം: വയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ ആശുപത്രിയുടെ ലൈസന്‍സ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റദ്ദാക്കി. 

ആരോഗ്യവകുപ്പിന്റെ വ്യവസ്ഥകള്‍ പാലിക്കാഞ്ഞതിനാണ് ആക്കുളം തമ്പുരാന്‍മുക്കിലെ കോസ്മെറ്റിക് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയത്. 

സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് തിങ്കളാഴ്ച ലൈസന്‍സ് റദ്ദാക്കിയത്. യുവതിയുടെ കുടുംബം ആശുപത്രിക്കെതിരേ പരാതി നല്‍കിയശേഷം ലൈസന്‍സ് അനുവദിച്ചത് വിവാദമായിരുന്നു.

vachakam
vachakam
vachakam

ഐടി കമ്പനിയിലെ സോഫ്ട്വേര്‍ എന്‍ജിനീയറായ മുട്ടത്തറ സ്വദേശി നീതു (31) കഴിഞ്ഞ ഫെബ്രുവരി 22-നാണ് വയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ചികിത്സയെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളില്‍ കൈയിലും കാലിലുമായി ഒന്‍പതു വിരലുകളാണു നീതുവിനു നഷ്ടമായത്.

ജീവന്‍ തന്നെ അപകടത്തിലായിരുന്ന ഘട്ടത്തില്‍നിന്ന് തിരികെയെത്തിയ നീതു, ഇപ്പോഴും സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ആശുപത്രിക്കെതിരേ നീതുവിന്റെ കുടുംബം പോലീസില്‍ പരാതി നല്‍

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam