പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ സോനു നിഗം പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പരാമര്‍ശം വിവാദമായതോടെ സോനു മാപ്പ് പറയുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ കന്നഡ സിനിമയിൽ സോനു നിഗം ആലപിച്ച ഗാനം നീക്കം ചെയ്തിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
റിലീസിന് തയ്യാറെടുക്കുന്ന 'കുലദള്ളി കീല്യാവുഡോ' എന്ന ചിത്രത്തിലെ സോനു നിഗം പാടിയ പാട്ട് നീക്കം ചെയ്തതായി നിര്‍മാതാക്കൾ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
"സോനു നിഗം ഒരു നല്ല ഗായകനാണെന്നതിൽ സംശയമില്ല. പക്ഷേ, അടുത്തിടെ ഒരു സംഗീത പരിപാടിയിൽ കന്നഡയെക്കുറിച്ച് സംസാരിച്ചതിൽ ഞങ്ങൾക്ക് വളരെ വിഷമമുണ്ട്. സോനു നിഗം കന്നഡയ്ക്ക് ചെയ്ത അപമാനം ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല, അതിനാൽ ഗാനം നീക്കം ചെയ്തു " എന്ന് പ്രസ്താവനയിൽ പറയുന്നു.
കെ രാംനാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി 'മനസു ഹാത്തടെ' എന്ന ഗാനമാണ് സോനു ആലപിച്ചത്. യോഗരാജ് ഭട്ട് എഴുതി മനോമൂർത്തിയാണ് ഈണം പകര്‍ന്നിരിക്കുന്നത്. കന്നഡ ഗായകൻ ചേതനെക്കൊണ്ട് ഈ പാട്ട് വീണ്ടും പാടിക്കാനാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്