ഇന്ത്യൻ സിനിമാ രംഗത്തെ ബഹുമുഖ പ്രതിഭയാണ് കമൽഹാസൻ. നടനായും ഗായകനായും നിർമാതാവായുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സൂപ്പർതാരത്തെ ഉലകനായകൻ എന്നാണ് ആരാധകർ സ്നേഹത്തോടെയും ആരാധനയോടെയും വിശേഷിപ്പിക്കുന്നത്.
നാല് വയസ് പ്രായമുള്ളപ്പോൾ മുതൽ അഭിനയിച്ച് തുടങ്ങിയ താരം സിനിമയിലാണ് വളർന്നത്. എന്നാൽ നടൻ എന്ന രീതിയിൽ ശ്രദ്ധനേടും മുമ്പ് താൻ കുറച്ച് കാലം ബാർബറായി ജോലി ചെയ്തിട്ടുണ്ടെന്ന് പറയുകയാണിപ്പോൾ നടൻ. മദനോത്സവം റിലീസിനുശേഷം താരത്തിന്റെ സ്റ്റെപ്പ് കട്ട് ഹെയർസ്റ്റൈൽ കേരളത്തിൽ തരംഗമായിരുന്നു.
എല്ലാ ബാർബർ ഷോപ്പുകളും മദനോത്സവത്തിലെ കമൽ ഹാസന്റെ ലുക്ക് പരസ്യങ്ങൾക്കായി ഉപയോഗിച്ചു. വർഷങ്ങൾക്ക് മുമ്പ് ജോൺ ബ്രിട്ടാസുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞാൻ ബാർബർ ഷോപ്പിൽ വർക്ക് ചെയ്തിട്ടുള്ളയാളാണ്. എന്റെ വീടിന് മുമ്പിൽ ഒരു ബാർബർ ഷോപ്പുണ്ടായിരുന്നു. കഴിഞ്ഞ കൊല്ലം വരെ ആ ബാർബർ ഷോപ്പ് ഞങ്ങളുടെ വീടിന് മുമ്പിൽ ഉണ്ടായിരുന്നു. എന്തെങ്കിലും ജോലി ചെയ്യൂ അല്ലെങ്കിൽ നാണക്കേടാണ്. എന്ത് ജോലി ചെയ്യുന്നതിലും നാണക്കേട് വിചാരിക്കരുത്. പുസ്തകം വായിക്കുകയാണെന്ന് പറഞ്ഞ് വീട്ടിൽ ഇരിക്കാതെ എന്തെങ്കിലും ജോലി ചെയ്യൂവെന്ന് വീട്ടിൽ നിന്ന് എപ്പോഴും പറയുമായിരുന്നു. അങ്ങനെ ഒരു ദിവസം ഇത് കേട്ട് എനിക്ക് ദേഷ്യം വന്നു.
ബാർബർ ഷോപ്പ് ഇരിക്കുന്ന ഇടം ഞങ്ങൾ അവർക്ക് വാടകയ്ക്ക് കൊടുത്തതാണ്. അവിടെ പോയി അയാളോട് ഞാൻ പറഞ്ഞു ഇന്ന് മുതൽ ഞാനും ഇവിടെ ജോലിക്ക് ചേരുകയാണെന്ന്. ശമ്പളം എന്ത് തരുന്നോ അതേ വാങ്ങുവെന്നും പറഞ്ഞു.
കട്ടിങ് ചെയ്യണ്ട റിസ്ക്കാണ്. ഷേവിങ് പഠിപ്പിച്ച് തരാമെന്ന് അയാൾ പറഞ്ഞു. അങ്ങനെ രണ്ടാഴ്ച ആ ഷോപ്പിൽ അപ്രന്റീസായി ജോലി ചെയ്തു. ദിവസക്കൂലിയായിരുന്നു. ഒരു ദിവസം ആറ് രൂപ കിട്ടുമായിരുന്നു. ആരേയും പരിക്കേൽപ്പിച്ചിട്ടില്ല.
അറുപത് പേർക്കെങ്കിലും ഞാൻ ഷെയ്വ് ചെയ്ത് കൊടുത്തിട്ടുണ്ട്. ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ അതേ ബാർബർ ഷോപ്പിൽ വെച്ച് അഭിനയിച്ചിട്ടുമുണ്ടെന്നും കമൽഹാസൻ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്