മുംബൈ: സംവിധായകന്‍ എന്ന നിലയിൽ മാത്രമല്ല, ഒരു നടൻ എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആളാണ് അനുരാഗ് കശ്യപ്. കഴിഞ്ഞ 3-4 വർഷത്തിനിടെ നിരവധി ചിത്രങ്ങളിൽ ആണ് അദ്ദേഹം വില്ലനോ സഹനടനോ ആയി അഭിനയിച്ചിരിക്കുന്നത്.
അടുത്തിടെ അദ്ദേഹം അഭിനയിച്ച വിജയ് സേതുപതി ചിത്രം മഹാരാജയിലെ വേഷം ഏറെ പ്രശംസ നേടിയിരുന്നു. മകൾ ആലിയയുടെ വിവാഹത്തിന് പണം കൈയ്യില്‍ പണമൊന്നും ഇല്ലാതിരുന്നപ്പോള്‍. മഹാരാജയിലെ വേഷം സാമ്പത്തികമായി തനിക്ക് നിർണായകമായിരുന്നു എന്നാണ് അനുരാഗ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
ദി ഹിന്ദുവിന്റെ ദി ഹഡിൽ എന്ന പരിപാടിയിൽ ഒരു നടനെന്ന നിലയിൽ ദക്ഷിണേന്ത്യൻ സിനിമകളിൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. രാഹുൽ ഭട്ടും സണ്ണി ലിയോൺ അഭിനയിച്ച കെന്നഡി എന്ന ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷനിൽ ജോലി ചെയ്യുന്നതിനിടയിലാണ് വിജയ് സേതുപതിയെ കണ്ടുമുട്ടിയതെന്നും അനുരാഗ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്