'അതിര്‍ത്തിയില്‍ കുടുങ്ങിയ നടൻ ഞാനല്ല'; വ്യക്തത വരുത്തി മലയാളി നടൻ മണിക്കുട്ടൻ 

MAY 10, 2025, 3:24 AM

അതിര്‍ത്തിയില്‍ കുടുങ്ങി എന്ന് പ്രചരിക്കപ്പെടുന്ന മണിക്കുട്ടൻ താൻ അല്ലെന്ന് വ്യക്തത വരുത്തി മലയാളി നടൻ മണിക്കുട്ടൻ രംഗത്ത്. പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് ജയ്‍സാല്‍മീറില്‍ പ്രതിസന്ധിയിലായ ഹാഫ് എന്ന ചിത്രവുമായി ബന്ധപ്പെടുത്തിയായിരുന്നു വാര്‍ത്ത പുറത്തു വന്നത്. 

പാക് അതിര്‍ത്തിയില്‍ കുടുങ്ങി ഹാഫ് സിനിമാ പ്രവര്‍ത്തകര്‍, സംഘത്തില്‍ സംജാദും നടൻ മണിക്കുട്ടനും എന്ന വാര്‍ത്താ കാര്‍ഡ് പങ്കുവെച്ചായിരുന്നു നടന്റെ പ്രതികരണം. കുടിങ്ങുകിടക്കുന്ന നടൻ താനല്ലെന്നും  താനിപ്പോള്‍ ന്യൂയോര്‍ക്കില്‍ ആണെന്നും ആണ് മണിക്കുട്ടൻ വ്യക്തമാക്കിയത്.

ഈ വാര്‍ത്തയില്‍ പറഞ്ഞ മണിക്കുട്ടന്‍ ഞാനല്ല. പ്രിയമുള്ളവരേ സിനി സ്റ്റാര്‍ നൈറ്റ് 2025 പ്രോഗ്രാമുമായി ബന്ധപ്പെട്ടു ശ്വേത മേനോന്‍, രാഹുല്‍ മാധവ, മാളവിക, ശ്രീനാഥ്, രേഷ്മ രാഘവേന്ദ്ര, മഹേഷ് കുഞ്ഞുമോന്‍, അനൂപ് കോവളം എന്നിവരോടൊപ്പം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. ഒരു ചാനലില്‍ വന്ന ഫേക്ക് ന്യൂസുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. കൃത്യമായുള്ള ന്യൂസ് വ്യക്തതയോടെ പ്രചരിപ്പിക്കുമെന്നു വിശ്വസിക്കുന്നു. നല്ല രീതിയിലുള്ള ഇന്ത്യന്‍ പ്രതിരോധം തുടരട്ടെ. എത്രയും വേഗം ശാന്തമാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു' എന്നാണ് മണിക്കുട്ടന്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam