വാഷിംഗ്‌ടൺ: യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ വസതിക്ക് നേരെ വെടിവെപ്പ്. ആക്രമണത്തെ തുടർന്ന് വീടിൻ്റെ ജനാലകൾ തകർന്നു. ഒഹായോവിലുള്ള വീടിന് നേരെയായിരുന്നു വെടിവെപ്പ്. ആക്രമണം നടക്കുന്ന സമയത്ത് ജെ.ഡി.വാൻസും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല.
അക്രമി വീടിനുള്ളിൽ കയറിയിട്ടില്ലെന്നാണ് അധികൃതർ കരുതുന്നത്. വീടിൻ്റെ തകർന്ന ജനാലുകളുടെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ കൃത്യമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഒരു സംശയിക്കപ്പെടുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ലോക്കൽ പോലീസ് സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഔദ്യോഗിക കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന് അധികൃതർ ഇതുവരെ പറഞ്ഞിട്ടില്ല. വ്യക്തിയെക്കുറിച്ചോ ആക്രമണത്തിന് പിന്നിലെ കാരണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
