പേ വിഷബാധയേറ്റ് ഏഴ് വയസുകാരി മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് മന്ത്രി ഗണേഷ് കുമാര്‍

MAY 12, 2025, 10:21 PM

കൊല്ലം : കുന്നിക്കോട് ഏഴു വയസ്സുകാരി പേ വിഷബാധയേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ് കുമാർ.  ഇന്നലെ രാത്രി നിയ ഫൈസലിന്റെ വീട് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരിച്ചത്.

പുനലൂർ താലൂക്ക് ആശുപത്രിയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ആരോഗ്യമന്ത്രിക്ക് കത്ത് നൽകും. വിളക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുട്ടിക്ക് ലഭിച്ചത് മികച്ച ചികിത്സയെന്നും മന്ത്രി പറഞ്ഞു. 

പുനലൂർ താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കും മോശം ഉണ്ടായെന്നാണ് പറയുന്നത്. അത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വകുപ്പ് മന്ത്രിയെ അറിയിക്കുമെന്നും മന്ത്രി കെബി ​ഗണേഷ് കുമാർ പറഞ്ഞു. കുടുംബത്തിന് പരാതികൾ ആരോ​ഗ്യമന്ത്രിയെ നേരിട്ടറിയിക്കാൻ സൗകര്യം ഒരുക്കുമെന്ന് ​ഗണേഷ് കുമാർ ഉറപ്പ് നൽകി.

vachakam
vachakam
vachakam

കഴിഞ്ഞ മാസം 8 ആം തീയതിയാണ് കൊല്ലത്ത് വീട്ടിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. വാക്‌സിനും ആരംഭിച്ചിരുന്നു. എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam