തെലുങ്ക് സിനിമയിലെ മുൻനിര നായകനായി നിന്ന് ഒരുകാലത്ത് തുടർച്ചയായ പരാജയങ്ങൾ നേരിട്ട വ്യക്തിയാണ് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ. എന്നാൽ കോവിഡ് കാലത്തിനുശേഷം, ഈ 64 കാരൻ ടോളിവുഡിൽ ഒരു ഗ്യാരണ്ടീഡ് താരമായി മാറിയിരിക്കുന്നു.
ബാലകൃഷ്ണയുടെ സമീപകാല ചിത്രങ്ങളെല്ലാം വൻ ഹിറ്റുകളായിരുന്നു. അഖണ്ഡ എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ ബാലയ്യയുടെ എല്ലാ ചിത്രങ്ങളും വൻ വിജയങ്ങളാണ് നേടിയത്. അവസാനം പുറത്തിറങ്ങിയ ദക്കു മഹാരാജ് മാത്രമാണ് കളക്ഷനിൽ നേരിയ കുറവ് കാണിച്ചത്. എന്നിരുന്നാലും, വലിയ തുകയ്ക്ക് ചിത്രം ഒടിടികൾ വാങ്ങിയത് താരത്തിന്റെ മൂല്യം വർദ്ധിപ്പിച്ചു.
പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച്, ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾക്കായി വലിയ മത്സരമുണ്ട്. ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം, നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം വീഡിയോയും ബാലയ്യയുടെ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾക്കായി മത്സരത്തിലാണ്. ഒടിടി അവകാശങ്ങൾക്ക് മാത്രം നിർമ്മാതാക്കൾ 100 കോടി രൂപ ആവശ്യപ്പെടുന്നു.
എന്നാല്‍ നിര്‍മ്മാതാക്കളെ ഞെട്ടിക്കുന്ന തീരുമാനം ബാലയ്യ എടുത്തുവെന്നാണ് വിവരം. ഭഗവന്ത് കേസരി അടക്കം അവസാന ചിത്രം ഡാക്കു മഹാരാജ് വരെ ബാലയ്യ വാങ്ങിയ പ്രതിഫലം 12 കോടി മുതല്‍ 18 കോടി വരെയാണ്. എന്നാല്‍ അടുത്ത ചിത്രമായ അഖണ്ഡ 2 വില്‍ ബാലയ്യ ഇത് കുത്തനെ ഉയര്‍ത്തി 35 കോടിയാക്കി എന്നാണ് വിവരം.
ഇതിന് പിന്നാലെ ഗോപിചന്ദ് മല്ലിനേനി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ 45 കോടിയാണ് ബാലയ്യ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ തെലുങ്കില്‍ പാന്‍ ഇന്ത്യ അപ്പീല്‍ ഇല്ലാത്ത ഒരു നായക നടന്‍ വാങ്ങുന്ന ഏറ്റവും കൂടിയ പ്രതിഫലമാണ് ബാലയ്യ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്