ഭിവാനി: ഹരിയാനയിലെ ഭിവാനിയില്‍ 32 കാരിയായ യൂട്യൂബര്‍ യുവതി കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കാമുകനുമായുള്ള യുവതിയുടെ ബന്ധം ഭര്‍ത്താവ് കണ്ടതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. അഴുക്കുചാലില്‍ തള്ളിയ മൃതദേഹം കണ്ടെടുത്തതിന പിന്നാലെ ഭാര്യയും കാമുകനും അറസ്റ്റിലായി.
പ്രതിയായ രവീണ ഇന്‍സ്റ്റാഗ്രാമില്‍ സുരേഷ് എന്ന ഇന്‍ഫ്‌ളുവന്‍സറെ കണ്ടുമുട്ടുകയും ഇരുവരും ചേര്‍ന്ന് ഹ്രസ്വ വീഡിയോകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുകയും ചെയ്തു. രവീണയുടെ ഭര്‍ത്താവ് പ്രവീണും കുടുംബവും ഇതിനെ എതിര്‍ത്തെങ്കിലും ഇരുവരും ഏകദേശം ഒന്നര വര്‍ഷത്തോളം ഒരുമിച്ച് ഉള്ളടക്കം സൃഷ്ടിക്കുന്നത് തുടര്‍ന്നു. അവരുടെ ഹ്രസ്വ വീഡിയോകളിലൂടെയും ഡാന്‍സ് റീലുകളിലൂടെയും, രവീണ ഇന്‍സ്റ്റാഗ്രാമില്‍ 34,000-ത്തിലധികം ഫോളോവേഴ്സിനെ നേടി.
മാര്‍ച്ച് 25 ന് പ്രവീണ്‍ ഭാര്യയെയും സുരേഷിനെയും വീട്ടില്‍ ഒരുമിച്ചു കാണുകയും അവരുമായി വഴക്കുണ്ടാക്കുകയും ചെയ്തു. ഇതിനിടയില്‍ ഇരുവരും പ്രവീണിനെ ഒരു ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാത്രിയില്‍, രവീണയും കാമുകനും പ്രവീണിന്റെ മൃതദേഹം ഒരു ബൈക്കില്‍ കൊണ്ടുപോയി വീട്ടില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള ഒരു അഴുക്കുചാലില്‍ തള്ളി.
മാര്‍ച്ച് 28 ന് പ്രവീണിന്റെ അഴുകിയ മൃതദേഹം പോലീസും കുടുംബാംഗങ്ങളും നടത്തിയ തെരച്ചിലില്‍ കണ്ടെത്തുകയായിരുന്നു.
രവീണയുടെ വീട്ടിലേക്ക് പോകുന്ന വഴികളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഹെല്‍മെറ്റ് ധരിച്ച ഒരാള്‍ ബൈക്കില്‍ സഞ്ചരിക്കുന്നതും ഹെല്‍മെറ്റ് ധരിച്ച ആള്‍ പിന്‍സീറ്റില്‍ മുഖം മറച്ച നിലയില്‍ ഇരിക്കുന്നതും പ്രവീണിന്റെ മൃതദേഹം അവര്‍ക്കിടയില്‍ വച്ചിരിക്കുന്നതും കാണാം. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതായും ദൃശ്യങ്ങളില്‍ കാണാം.
പോലീസ് രവീണയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം ചെയ്തതായി സമ്മതിച്ചു. രവീണയെയും സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. രവീണ-പ്രവീണ്‍ ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള മകനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്