മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ കുത്തേറ്റ കേസിൽ നടന്റെ മുംബൈയിലെ ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച വിരലടയാള സാമ്പിളുകൾ പ്രതിയുടേതുമായി ചേരുന്നില്ലെന്ന് റിപ്പോർട്ട്. പ്രതി ഷരീഫുൾ ഇസ്ലാമിന്റേതുമായി വിരൽ അടയാളം പൊരുത്തപ്പെടുന്നില്ലെന്നാണ് മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ഫിംഗർപ്രിന്റ് ബ്യൂറോയിലേക്ക് ഏകദേശം 20 സാമ്പിളുകൾ അയച്ചു അതിൽ 19 എണ്ണം പ്രതിയുടേതുമായി പൊരുത്തപ്പെടുന്നില്ല. പൊലീസ് കുറ്റപത്രത്തിലെ വിശദാംശങ്ങൾ പ്രകാരം, ബാത്ത്റൂം വാതിൽ, കിടപ്പുമുറിയുടെ സ്ലൈഡിംഗ് ഡോര്‍, അലമാര വാതിൽ എന്നിവയിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതിയുടെ വിരലടയാളവുമായി സാമ്യമില്ല എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്.
ജനുവരി 16 ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ചാണ് നടന്‍ സെയ്ഫ് അലി ഖാനെ അതിക്രമിച്ച് കയറിയ പ്രതി കുത്തിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്