മലയാളത്തിലെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. 250 കോടിയിലേറെയാണ് ചിത്രം തീയറ്ററുകളില്‍ നിന്നും ഗ്രോസ് കളക്ഷന്‍ നേടിയത്. മലയാളത്തില്‍ ആദ്യമായി 100 കോടി ഷെയര്‍ നേടിയ ചിത്രവും എമ്പുരാനാണ്.
ചിത്രം ഇറങ്ങിയ സമയത്ത് അതിലെ ഉള്ളടക്കം വിവാദമായിരുന്നു. ചിത്രത്തിനെതിരെ ഒരു വിഭാഗം നടത്തിയ എതിര്‍പ്പ് ശക്തമായതിന് പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തന്‍റെ ചിത്രം റീ എഡിറ്റ് ചെയ്തിരുന്നു. 22 ഓളം മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയെന്നാണ് വിവരം. ചിത്രത്തിലെ വില്ലന്‍റെ പേര് അടക്കം മാറ്റിയിരുന്നു.
അതേ സമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച ഒരു വിവരം ശ്രദ്ധേയമാകുകയാണ്. റീ എഡിറ്റ് ചെയ്ത പതിപ്പ് ആയിരിക്കും ഒടിടിയില്‍ എത്തുക എന്ന സ്ഥിരീകരണമാണ് ചിത്രത്തിന്‍റെ എഡിറ്റര്‍ അഖിലേഷ് മോഹന്‍ സ്ഥിരീകരിക്കുന്നത്.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എഡിറ്റര്‍ ഇത് പറഞ്ഞത്. റീ എഡിറ്റിനെക്കുറിച്ച് താന്‍ സിനിമ റിലീസിന് ശേഷമാണ് അറിഞ്ഞത്. ചെറിയ ഭാഗങ്ങളാണ് മാറ്റിയതെങ്കിലും ഒരു ചിത്രം ആദ്യം മുതല്‍ ചെയ്യുന്ന രീതിയിലുള്ള പണി ആവശ്യമായിരുന്നു. എല്ലാ ഭാഷകളിലും ചെയ്യേണ്ടതാണല്ലോ.
റീ എഡിറ്റ് ചെയ്താലും ആ ചിത്രത്തെ നിലനിര്‍ത്താന്‍ സാധിച്ചു എന്നതാണല്ലോ കാര്യം. ആ സിനിമ എല്ലാവരിലും എത്തണം എന്നതിന് വേണ്ടി ചില ക്ലിയറുകള്‍ ആവശ്യമാണ് അതാണ് ചെയ്തത്. അഖിലേഷ് മോഹന്‍ അഭിമുഖത്തില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്