മുംബൈ: ക്രിക്കറ്റ് താരങ്ങൾക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകൾ അനയ ബംഗാർ രംഗത്ത്. കഴിഞ്ഞ വർഷം ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ ശേഷമാണ് ആര്യൻ ബംഗാർ എന്ന പേരുമാറ്റി ഇവർ അനയ ബംഗാർ ആയത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ക്രിക്കറ്റ് ലോകത്ത് താൻ നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് അനയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
അതേസമയം നിലവിൽ യുകെയിലാണ് അനയ താമസിക്കുന്നത്. ക്രിക്കറ്റ് ലോകമെന്നത് അരക്ഷിതാവസ്ഥ നിറഞ്ഞതാണെന്ന് അനയ പറഞ്ഞു. 'യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, മുഷീർ ഖാൻ എന്നിവർക്കൊപ്പം ഞാൻ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാൽ, എന്റെ വ്യക്തിത്വം ഞാൻ എപ്പോഴും മറച്ചുവച്ചു. കാരണം ക്രിക്കറ്റ് ലോകത്ത് എപ്പോഴും അരക്ഷിതാവസ്ഥയും പുരുഷ മേധാവിത്വവുമാണ്. ശസ്‌ത്രക്രിയ നടത്തിയപ്പോൾ എന്നെ പിന്തുണച്ചവരും അപമാനിച്ചവരുമുണ്ട്.
അതേസമയം ചില ക്രിക്കറ്റ് താരങ്ങൾ എനിക്ക് തുടർച്ചയായി നഗ്നചിത്രങ്ങൾ അയക്കുമായിരുന്നു. എന്റെ ചിത്രങ്ങളും നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. ഒരു പ്രമുഖ ക്രിക്കറ്റ് താരത്തോട് അവസ്ഥ വിശദീകരിച്ചപ്പോൾ എന്നോട് കാറിൽ കയറാനാണ് പറഞ്ഞത്. വളരെ മോശം പെരുമാറ്റമായിരുന്നു' എന്നാണ് അനയ വെളിപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്