കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ തെരഞ്ഞെടുപ്പു കാലത്ത് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ആരുടെ ഉറപ്പിലാണ് ഈ മയക്കു മരുന്നു വീരന്മാര്‍ കേരളത്തില്‍ അഴിഞ്ഞാടുന്നതെന്ന് ആണ് ഷൈന്‍ ടോമിന്റെ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം ചോദിക്കുന്നത്.
അതേസമയം ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് എംബി രാജേഷ് എന്നാണ് 2021 മാര്‍ച്ച് 10ന് ഷൈന്‍ ടോം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്താണ് ബൽറാം രംഗത്ത് എത്തിയിരിക്കുന്നത്.
വിഷയത്തിൽ എക്‌സൈസ് വകുപ്പും ആഭ്യന്തര വകുപ്പുമാണ് മറുപടി പറയേണ്ടതെന്നും ബല്‍റാം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്