താന്‍ എവിടെയെന്ന് ചോദിക്കുന്നവരെ പരിഹസിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വിഡിയോയാണ് ഷൈന്‍ പങ്കുവച്ചത്.
ഹോട്ടലില്‍നിന്ന് ചാടി രക്ഷപെട്ടുവെന്ന വാര്‍ത്തയ്ക്കും പരിഹാസമുണ്ട്. ‘ഷൈന്‍ ടോം ചാക്കോ എവിടെ എന്ന് ചോദിക്കുന്നവര്‍ക്കായി, ഇതാ എക്സ്ക്യൂസീവ് ഫൂട്ടേജ്. അല്ലാതെ പിന്നെ ഞാന്‍ എന്ത് പറയാന്‍’ എന്ന് കുറിച്ചായിരുന്നു ഷൈന്‍ വിഡിയോ പങ്കുവച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
പിന്നാലെ ഷൈന്‍ ടോം ചാക്കോയും വിന്‍ സി അലോഷ്യസും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘സൂത്രവാക്യം’ എന്ന ചിത്രത്തിന്‍റെ പോസ്റ്ററും ഷൈന്‍ പങ്കുവച്ചിട്ടുണ്ട്.
ഒരു നടന്‍ സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിന്‍ സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തല്‍.
പിന്നാലെ സിനിമാ സംഘടനകള്‍ക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലൂടെയാണ് നടന്‍ ഷൈന്‍ ടോം ചാക്കോയാണ് മോശമായി പെരുമാറിയ നടനെന്ന വിവരം പുറത്ത് വന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്