ബോളിവുഡില്‍ പ്രിയങ്ക ചോപ്രയുടെ ഒരു സിനിമ റിലീസായിട്ട് ആറ് വര്‍ഷമാകുന്നു. 2019 ല്‍ ഫര്‍ഹാന്‍ അക്തറിനൊപ്പം അഭിനയിച്ച ദ സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലാണ് പ്രിയങ്ക ചോപ്ര അവസാനമായി അഭിനയിച്ചത്.
ഹോളിവുഡിലും സജീവമായ പ്രിയങ്ക പിന്നീട് ഒരു ഇന്ത്യന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല. കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം സോയ അക്തര്‍ ചിത്രം ജീലേ സരാ എന്ന ചിത്രം പ്രഖ്യാപിച്ചെങ്കിലും അനിശ്ചിതമായി നീളുകയായിരുന്നു.
ആറ് വര്‍ഷത്തിനിപ്പുറവും ബോളിവുഡില്‍ ഏറ്റവും താരമൂല്യമുള്ള നായികയായി തുടരുകയാണ് പ്രിയങ്ക. ബോളിവുഡിലെ മുന്‍നിര നായികമാരായ ആലിയ ഭട്ട്, ദീപിക പദുകോണ്‍ എന്നിവരെയെല്ലാം പിന്തള്ളി പ്രതിഫലത്തുകയിലും മുന്നില്‍ തന്നെയാണ്.
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക പ്രിയങ്ക ചോപ്രയാണ്. ബോളിവുഡില്‍ വീണ്ടും സജീവമാകാനൊരുങ്ങുന്ന പ്രിയങ്കയെ തേടി വമ്പന്‍ ഓഫറുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ആര്‍ആര്‍ആറിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് നായികയായി എത്തുന്നത്. മുപ്പത് കോടി രൂപയാണ് ഈ ചിത്രത്തിന് പ്രിയങ്കയുടെ പ്രതിഫലം. ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ പ്രിയങ്ക നായികയാകുന്ന ചിത്രം കൂടിയാണിത്.
അതേസമയം, ഇന്ത്യയില്‍ മുപ്പത് കോടിയാണ് പ്രതിഫലമെങ്കിലും ഹോളിവുഡില്‍ ഇതിലും ഉയര്‍ന്ന തുകയാണ് പ്രിയങ്ക വാങ്ങുന്നത്. ആമസോണ്‍ പ്രൈമില്‍ എത്തിയ സിറ്റാഡലിന് 41 കോടി രൂപയായിരുന്നു പ്രിയങ്കയുടെ പ്രതിഫലം.
രാജമൗലി ചിത്രത്തിനു പുറമേ, ബോളിവുഡിലെ സൂപ്പര്‍ഹീറോ ചിത്രമായ ക്രിഷ് 4 ലും പ്രിയങ്കയാണ് നായിക. ഈ ചിത്രത്തിലും 30 കോടിയാണ് താരത്തിന്റെ പ്രതിഫലം. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ദീപിക പദുകോണിനെയാണ് പ്രിയങ്ക പിന്നിലാക്കിയത്. ഒരു ചിത്രത്തിന് 20 കോടി രൂപയാണ് ദീപികയുടെ പ്രതിഫലം. ആലിയ ഭട്ടിന്റെ പ്രതിഫലം ആകട്ടെ 15 കോടിയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്