ആ സംഭവത്തിന് ശേഷം പണവും പ്രശസ്തിയും മാനസികാരോഗ്യവുമെല്ലാം നഷ്ടപ്പെട്ടു; രണ്‍വീര്‍ അലഹബാദിയ

APRIL 17, 2025, 3:15 AM

റിയാലിറ്റി ഷോയില്‍ നടത്തിയ അശ്ലീല പരാമര്‍ശം ചര്‍ച്ചയായതിന് പിന്നാലെ വീണ്ടും പ്രതികരണവുമായി യൂട്യൂബര്‍ രണ്‍വീര്‍ അലഹബാദിയ. വിവാദങ്ങള്‍ തന്നെ മാനസികമായും സാമ്പത്തികമായും വൈകാരികമായും തളര്‍ത്തിയെന്നാണ് രണ്‍വീര്‍ അലഹബാദിയയുടെ പ്രതികരണം.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചോദ്യോത്തര (Q&A) സെഷനിലാണ് അലഹബാദിയയുടെ പ്രതികരണം. ഈ സംഭവം നടന്നതിന് പിന്നാലെ എന്തെല്ലാമാണ് നഷ്ടപ്പെട്ടെതെന്ന ഒരു ഫോളോവറുടെ ചോദ്യത്തിനായിരുന്നു രണ്‍വീറിന്റെ പ്രതികരണം.

'ആരോഗ്യം, പണം, അവസരങ്ങള്‍, പ്രശസ്തി, മാനസികാരോഗ്യം, സമാധാനം, രക്ഷിതാക്കളെയും നിരാശയിലാഴ്ത്തി, എന്റെ ടീം തന്നെ അതില്‍ തകര്‍ന്നു പോയി,' രണ്‍വീര്‍ അലഹബാദിയ പറഞ്ഞു.

vachakam
vachakam
vachakam

മനുഷ്യ പ്രകൃതത്തെക്കുറിച്ച് ആഴത്തില്‍ മനസിലാക്കി. ആളുകള്‍ തകര്‍ന്നു വീഴുന്നത് കാണാന്‍ ആള്‍ക്കൂട്ടത്തിന് എന്നും താത്പര്യമാണെന്നും താന്‍ ഇപ്പോഴും 100 ശതമാനം ഓക്കെ ആയിട്ടില്ലെന്നും രണ്‍വീര്‍ പറഞ്ഞു.

സമയ് റെയ്ന അവതാരകനായ ഇന്ത്യാ'സ് ഗോട്ട് ലേറ്റന്റ് എന്ന പരിപാടിക്കിടെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.  "നിങ്ങളുടെ മാതാപിതാക്കൾ ജീവിതകാലം മുഴുവൻ എല്ലാ ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ടോ, അതോ നിങ്ങൾ ഒരിക്കൽ അതിൽ പങ്കുചേർന്ന് ആ ബന്ധം എന്നെന്നേക്കുമായി നിർത്താനാണോ ആഗ്രഹിക്കുന്നത്?" എന്നായിരുന്നു ഒരു മത്സരാർഥിയോട് രൺവീർ അലഹാബാദിയ ചോദിച്ചത്.

പരാമർശം വിവാദമായതിനെ തുടർന്ന് മഹാരാഷ്ട്ര സൈബർ വകുപ്പ് ഇവർക്കെതിരെ സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam