നടി സാമന്തയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്.അതുകൊണ്ടാണ് വിവാഹവും വേർപിരിയലും തുടങ്ങി നടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചെറിയ കാര്യങ്ങൾ പോലും ചർച്ച ചെയ്യപ്പെടുന്നത്. ആരാധകരെ വെറുപ്പിക്കാതെ അഭിനയിക്കുന്നതും വളരെ ലളിതമായ ജീവിതവുമാണ് സാമന്തയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.
എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നടിയുടെ ജീവിതത്തിൽ വിവിധ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഭർത്താവും തെലുങ്ക് നടനുമായ നാഗ ചൈതന്യയിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷമാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സാമന്തയുടെ പ്രവൃത്തികൾ അവരുടെ ദാമ്പത്യജീവിതം തകരാൻ കാരണമായെന്നും ആരോപണമുണ്ടായിരുന്നു. അതിനിടയിൽ, നടിക്ക് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അങ്ങനെ, ചികിത്സയ്ക്കായി സാമന്ത സിനിമകളിൽ അഭിനയിക്കുന്നതിൽ നിന്ന് ഇടവേള എടുത്തു.
ആരോഗ്യം മെച്ചപ്പെടുന്നതുവരെ സാമന്ത വീട്ടിൽ വിശ്രമിക്കുകയാണ്. ഈ കാലയളവിൽ പരസ്യങ്ങളിൽ അഭിനയിക്കാൻ ചിലർ തന്റെ അടുത്തേക്ക് ഓഫറുകളുമായി വന്നെങ്കിലും താൻ അത് നിരസിച്ചുവെന്ന് നടി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു പരിപാടിയിൽ സംസാരിക്കവെ, തനിക്ക് വന്ന അവസരങ്ങളോട് താൻ നോ പറഞ്ഞിരുന്നതായും അല്ലാത്തപക്ഷം കോടികൾ സമ്പാദിക്കാമായിരുന്നുവെന്നും നടി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അസുഖം ബാധിച്ച് വീട്ടിലിരുന്ന സമയത്ത് പല മള്‍ട്ടിനാഷണല്‍ ബ്രാന്‍ഡുകളും അവരുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ എന്നെ സമീപിച്ചു. നല്ല പ്രശസ്തിയും അംഗീകാരവും ലഭിക്കുമെന്ന് എനിക്കും അറിയാം. മുന്‍പും ഈ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.
ഇത്തരം ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ എനിക്ക് കോടികള്‍ സമ്ബാദിക്കാമായിരുന്നു. പക്ഷേ ഞാന്‍ അതെല്ലാം നിഷേധിക്കുകയാണ് ചെയ്തത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് എനിക്ക് ചില ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായി. അതില്‍ നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ആയതിനാല്‍, ഞാന്‍ അത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നൊരു തീരുമാനമെടുത്തു. ഇന്നത്തെ കാലത്ത്, ഒരു ഉല്‍പ്പന്നം പ്രചരിപ്പിക്കുന്നതിന് മുമ്ബ് കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരുടെയെങ്കിലും കണ്ട് അവരുടെ കൂടെ അനുമതി വാങ്ങിക്കണം.
കഴിഞ്ഞ വര്‍ഷം പതിനഞ്ചോളം വലിയ കമ്ബനികളില്‍ നിന്നാണ് ഇത്തരത്തിലുള്ള ഓഫറുകള്‍ എനിക്ക് ലഭിച്ചത്. പക്ഷേ, ഇത്തരം ബ്രാന്‍ഡുകളൂടെ പരസ്യത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് തന്നെ ഞാന്‍ അവരോട് പറഞ്ഞതായും സാമന്ത കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്