ബ്രാഹ്മണ സമുദായത്തിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് രംഗത്ത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആണ് വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടായത്.
ഫൂലെ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അനുരാഗ് കശ്യപ് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ വന്നൊരു കമന്റിന് നൽകിയ മറുപടി ആയിരുന്നു ഈ വിവാദങ്ങൾക്ക് കാരണമായത്. 'ബ്രാഹ്മണന്മാരുടെ മേല്‍ ഞാൻ മൂത്രമൊഴിക്കും' എന്നായിരുന്നു അനുരാഗിന്റെ കമന്റ്. ഇത് വലിയ വിവാദത്തിന് ആണ് വഴി വച്ചത്.
കമന്റ് വിവാദമായതിന് പിന്നാലെ രൂക്ഷ വിമർശനങ്ങളാണ് അനുരാഗ് നേരിട്ടത്. ഇതോടെയാണ് മാപ്പ് പറഞ്ഞ് അനുരാഗ് രംഗത്ത് എത്തിയത്. ഇത് തന്റെ ക്ഷമാപണം ആണെന്നും ഫൂലെ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റിനല്ല അതെന്നും കമന്റിനാണെന്നും അനുരാഗ് കശ്യപ് കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്