മെസിയുടെ ഓട്ടോഗ്രാഫ് പങ്കുവെച്ച് മോഹൻലാൽ. മെസിയുടെ കൈപ്പടയിലുള്ള ജേഴ്‌സി പങ്കുവെച്ചാണ് മോഹന്‍ലാല്‍ സന്തോഷം പങ്കുവെച്ചത്.
ഇതിന്റെ വീഡിയോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഏറെക്കാലമായി താന്‍ മെസിയുടെ ആരാധകനാണെന്നും ഏറെ വിലപ്പെട്ട സമ്മാനമാണ് തനിക്ക് ലഭിച്ചതെന്നുമാണ് താരം പറയുന്നത്.
മെസി ആശംസയെഴുതുന്നതും വീഡിയോയില്‍ കാണാം.ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം ഉണ്ടാകും. എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവെച്ചത്. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ,
"ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം ഉണ്ടാകും.
ഇന്ന് അങ്ങനെയൊരു നിമിഷം ഞാനും അനുഭവിച്ചു, ഈ സമ്മാനം തുറന്നപ്പോള്‍ എന്റെ ഹൃദയമിടിപ്പ് ഒരു നിമിഷത്തേക്ക് നിലച്ചു പോയി. ഇതിഹാസം തന്നെ ഒപ്പിട്ട ഒരു ജേഴ്‌സി- അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതിയ ജേഴ്‌സിയില്‍ എന്റെ പേര്.
കളിക്കളത്തിന് അകത്തും പുറത്തും മെസിയെ ആരാധിക്കുന്ന ഒരാളെ സംബന്ധിച്ച് ഇത് വളരെ സ്‌പെഷ്യലാണ്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായ, ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നിവരില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊന്ന് സംഭവിക്കുമായിരുന്നില്ല. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു."
എല്ലാത്തിനുമുപരി, ഈ മറക്കാനാകാത്ത നിമിഷം സമ്മാനിച്ചതിന്, ദൈവമേ നന്ദി...
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്