അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു കഴിഞ്ഞ കുറച്ചു നാളുകളായി വലിയ തോതിലുള്ള സൈബർ ആക്രമണമാണ് നേരിടുന്നത്.
ഇപ്പോൾ രേണുവിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയാണ് അവതാരിക ലക്ഷ്മി നക്ഷത്ര. ''ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ.
അവരുടെ ലൈഫ്, അവരുടെ ഇഷ്ടം, അവരുടെ റൂൾസ്. അതേ കുറിച്ച് നിങ്ങൾ അവരോട് ചോദിച്ചാൽ നിങ്ങളാരായെന്ന് അവർ നിങ്ങളോട് ചോദിക്കും. അവർ അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ. അവരുടെ പാഷൻ എന്താണോ അത് ചെയ്യട്ടെ. എന്തിനാണ് നമ്മൾ മറ്റുള്ളവരുടെ ലൈഫിൽ ഇടപെടുന്നത്.
അതു വെച്ച് കണ്ടന്റുണ്ടാക്കാൻ ശ്രമിക്കാതിരിക്കുന്നതല്ലേ നല്ലത്. അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കൂ. എന്തിനാണ് അതിന്റെ പിന്നാലെ പോകുന്നത്. പുള്ളിക്കാരി അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ'', എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ലക്ഷ്മി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്