ഇലോണ്‍ മസ്‌കിന്റെ അമ്മയുടെ ജന്മദിനം ആഘോഷമാക്കി സോഷ്യൽ മീഡിയ. ഇലോണ്‍ മസ്‌കിന്റെ അമ്മ മെയ് മസ്‌ക് ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തന്റെ 77-ാം പിറന്നാള്‍ ഇന്ത്യയില്‍ ആഘോഷിച്ചുകൊണ്ടാണ് മെയ് മസ്‌ക് വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
അതേസമയം പിറന്നാള്‍ ദിനത്തില്‍ മകൻ ഇലോണ്‍ മസ്‌ക് തനിക്ക് പൂക്കള്‍ സമ്മാനിച്ചുവെന്ന് മെയ് മസ്‌ക് എക്‌സിലൂടെ അറിയിച്ചതോടെയാണ് വാർത്ത വൈറൽ ആയത്. തന്റെ ജന്മദിനത്തിന് മുംബൈയിലേക്ക് പൂക്കള്‍ അയച്ചതിന് മസ്‌കിനോട് മെയ് നന്ദി പറയുകയും ചെയ്തു. മകന്‍ അയച്ച പൂക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും മെയ് പങ്കുവെച്ചു.
അതേസമയം നേരത്തേ ഇലോണ്‍ മസ്‌ക് അമ്മയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നിരുന്നു. എല്ലാത്തിനും നന്ദിയെന്നും ഏറെ സ്‌നേഹിക്കുന്നുവെന്നുമാണ് ഇലോണ്‍ മസ്‌ക് കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്