വിജയും തൃഷയും ആരാധകരുടെ പ്രിയ താര ജോഡികളാണ്. ഇരുവരെ കുറിച്ച് വലിയ രീതിയിൽ ഗോസിപ്പുകളും ഉണ്ടായിരുന്നു. വിജയ് വിവാഹ മോചിതനാകാൻ പോകുകയാണെന്നും ഇതിന് പിന്നിൽ തൃഷ ആണെന്നും ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുകയാണെന്നും ഉള്ള തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു.
ഈ ബന്ധം കാരണം വിജയുടെ കുടുംബത്തില്‍ ഭിന്നതയുണ്ടായതായും ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും വരെ കഥകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുന്ന തരത്തിലൊരു വെളിപ്പെടുത്തലാണ് ഇപ്പോൾ സിനിമാലോകത്ത് നിന്നും പുറത്തുവരുന്നത്.
വിജയ് വിലകൂടിയ നെക്ലേസ് വിജയ് തൃഷയ്‌ക്ക് സമ്മാനമായി നല്‍കിയെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പ്രശസ്ത സിനിമാ പത്രപ്രവര്‍ത്തകനായ പാണ്ഡ്യന്‍ വിജയ് – തൃഷയെ കുറിച്ചുള്ള ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
കുറച്ചു നാളുകൾക്ക് മുൻപ് തൃഷയുടെ വീട്ടില്‍ ഇഡി റെയ്ഡില്‍ ഒരു കോടി രൂപ വിലമതിക്കുന്ന വജ്ര നെക്ലേസ് പിടിച്ചെടുത്തിരുന്നു. കണക്കില്‍ പെടാത്ത മാലയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ തൃഷയോട് ചോദിച്ചപ്പോള്‍ അത് തനിക്ക് സമ്മാനം കിട്ടിയതാണെന്നായിരുന്നു നടിയുടെ മറുപടി. തമിഴിലെ സൂപ്പര്‍താരം കൂടിയായ നടന്‍ വിജയ് തനിക്ക് സമ്മാനമായി നല്‍കിയ മാലയാണെന്നാണ് തൃഷ പറഞ്ഞതെന്നാണ് പാണ്ഡ്യന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ താരങ്ങൾ ഈ വെളിപ്പെടുത്തലിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്