അജയന്റെ രണ്ടാം മോഷണം എന്ന ടോവിനോ ചിത്രം തീയേറ്ററിൽ മികച്ച പ്രതികരണമാണ് നേടിയത്. ചിത്രം 100 കോടി ക്ലബിലും എത്തിയിരുന്നു. ഇപ്പോൾ ചിത്രം ഒടിടിയിൽ എത്തുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്.
അജയന്റെ രണ്ടാം മോഷണം എവിടെയായിരിക്കും ഒടിടിയില്‍ എന്ന അപ്‍ഡേറ്റാണ് പുറത്തു വന്നിരിക്കുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും ചിത്രം ഒടിടിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം ജിതിൻ ലാലാണ്. ടോവിനോയെ കൂടാതെ സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ, മധുപാല്‍ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളിലുണ്ട്. ജോമോൻ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്