ഹോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിളാണ് സ്പൈഡർമാൻ നോ വേ ഹോം താരങ്ങളായ ടോം ഹോളണ്ടും സെൻഡായയും. ഇരുവരുടേയും പ്രണയം വളരെ നാളുകളായി ഹോളിവുഡ് സിനിമാപ്രേമികൾക്കിടയിൽ ചൂടുള്ള ചർച്ചയാണ്.
അടുത്തിടെ സെൻഡായയെ തന്റെ "കാമുകി" എന്ന് വിശേഷിപ്പിച്ച ഒരു റിപ്പോർട്ടറെ നടൻ ടോം ഹോളണ്ട് തിരുത്തി. ഒരു പാനൽ ചർച്ചയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. പകരം നടൻ "പ്രതിശ്രുതവധു" എന്ന് തിരുത്തുകയായിരുന്നു.
ടോമും സെൻഡായയും സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള താരങ്ങളാണ്. ഈ വർഷം ജനുവരിയിലാണ് ടോമും സെൻഡായയും വിവാഹനിശ്ചയം നടത്തിയത്. വിവാഹം എന്നുണ്ടാകുമെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല
മികച്ച നടിക്കുള്ള എമ്മി അവാര്‍ഡ് 2020ൽ സെൻഡായയ്ക്ക് ലഭിച്ചിരുന്നു. എമ്മി നേടുന്ന ഏറ്റവും പ്രായം കുറവുള്ള കലാകാരിയായി ഇതിലൂടെ സെൻഡായ മാറി. യുഫോറിയ എന്ന സീരിസിലെ അഭിനയത്തിനാണ് സെൻഡായ മികച്ച നടിയായത്.
യുവ തലമുറയിലെ ഏറ്റവും ജനപ്രിയ നടന്മാരിൽ ഒരാൾ കൂടിയാണ് ടോം ഹോളണ്ട്. 2021ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹോളിവുഡ് സിനിമകളിൽ ഒന്നായിരുന്നു സ്പൈഡർമാൻ നോ വേ ഹോം. ടോ ഹോളണ്ടും സെൻഡായയും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമ കൊളംബിയ പിക്‌ചേഴ്‌സും മാര്‍വെല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ജോണ്‍ വാട്ട്‌സാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്