ലോകമെമ്പാടും നിരവധി ആരാധകരുള്ള ഹോളിവുഡ് താരംമാണ് ടോം ക്രൂസ്. 61 കാരനായ നടൻ അടുത്തിടെ 36 കാരിയുമായി പ്രണയത്തിലാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
മുൻ റഷ്യൻ മോഡലായ എല്‍സീന ഖൈറോവയാണ് ടോം ക്രൂസിന്റെ മനം കവർന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഇവരെ പൊതുവിടങ്ങളിൽ ഒരുമിച്ച് കാണാൻ ആരംഭിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇപ്പോഴിതാ ലണ്ടനിലെ തൻ്റെ എക്സ്ക്ലൂസീവ് സൺഡേ ടീ പാർട്ടികളിലൊന്നിൽ ഖൈറോവയെ വീണ്ടും ടോം ക്രൂസ് കണ്ടുമുട്ടി. ഇത് പാപ്പരാസികളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
കപ്പിൾസ് എന്ന നിലയിൽ ഇവർ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഗ്രോസ്‌വെനർ സ്‌ക്വയറിലെ ഒരു പാർട്ടിയിലായിരുന്നു. അവിടെ അവർ ഒരുമിച്ച് നൃത്തം ചെയ്യുന്നതായി കാണപ്പെട്ടു. ഖൈറോവയുടെ ആഡംബര അപ്പാർട്ട്മെൻ്റിൽ ക്രൂസ് താമസിച്ചിരുന്നതായും അവർ ഒരുമിച്ച് ധാരാളം സമയം ചിലവഴിക്കുന്നുണ്ടെന്നും മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
61കാരനായ ടോം ക്രൂസ് മൂന്ന് തവണയാണ് ഇതിന് മുൻപ് വിവാഹിതനായത്. 1987ലാണ് ടോം ക്രൂസ് അഭിനേത്രിയായ മിമി റോജേഴ്സിനെ വിവാഹം ചെയ്തത്. ഈ ബന്ധം 1990 വരെയാണ് നീണ്ടത്.
1990ൽ നിക്കോൾ കിഡ്മാനെ വിവാഹം ചെയ്ത ക്രൂല് 2001ലാണ് ഈ ബന്ധം അവസാനിപ്പിച്ചത്. 2006ൽ കേറ്റ ഹോംസിനെ വിവാഹം ചെയ്ത ടോം ക്രൂസ് 2012ൽ ഈ ബന്ധവും അവസാനിപ്പിച്ചിരുന്നു.
റഷ്യൻ വംശജയായ എല്‍സീന ഖൈറോവ ബ്രിട്ടീഷ് പൌരയാണ്. റഷ്യൻ രാഷ്ട്രീയ നേതാവും പുടിൻ അനുയായിയുമായ റിനാറ്റ് ഖൈറോവയുടെ മകളാണ് എൽസീന. റഷ്യയിലെ രത്നവ്യാപാരിയായിരുന്ന ഡിമിത്രി വെറ്റ്കോവുമായി 2020ലാണ് എൽസീന പിരിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്