നടൻ ടോം ക്രൂയിസ് ലോകമെമ്പാടും ആരാധകരുള്ള താരമാണ്. താരത്തിന്റെ പുതിയ കാമുകിയെ കുറിച്ചാണ് ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്. അടുത്തിടെ ആണ് റഷ്യൻ സോഷ്യലിസ്റ്റ് എൽസിന ഖൈറോവയുമായുള്ള ബന്ധം താരം സ്ഥിരീകരിച്ചത്. 61 കാരനായ ക്രൂസും 36 കാരിയായ ഖൈറോവയും ഔദ്യോഗിക ദമ്പതികളായി മാറിയെന്നാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ജോഡികൾ ഇതുവരെ തങ്ങളുടെ പ്രണയ ബന്ധം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടില്ല. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകാനാണ് ഇരുവരും ശ്രമിക്കുന്നത്. പാപ്പരാസികളെ ഒഴിവാക്കാനുള്ള അവരുടെ ശ്രമങ്ങൾക്കിടയിലും, താരം ഖൈറോവയ്‌ക്കൊപ്പം ധാരാളം സമയം ചെലവഴിക്കുന്നുണ്ടെന്നും സാധാരണ ദമ്പതികലെ പോലെ ജീവിക്കാൻ ആണ് അവർ ഇഷ്ടപ്പെടുന്നത് എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
അതേസമയം ലണ്ടനിലെ എയർ ആംബുലൻസ് ചാരിറ്റിയെ പിന്തുണയ്ക്കുന്ന ഒരു ചാരിറ്റി ഡിന്നറിൽ ക്രൂസിനെയും ഖൈറോവയെയും ഒരുമിച്ച് കണ്ടത് വാർത്തയായിരുന്നു. ഒരു പാർട്ടിയിൽ ദമ്പതികളെ ഒരുമിച്ചു കണ്ടതിന് ശേഷമാണ് അവരുടെ പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ആദ്യം ഉയർന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ലണ്ടനിലെ മെയ്ഫെയർ പരിസരത്ത് ആണ് ദമ്പതികളെ ആദ്യമായി പാപ്പരാസികൾ കണ്ടത് .
മുമ്പ് മൂന്ന് തവണ വിവാഹിതനായ ക്രൂസ് മുമ്പ് മിമി റോജേഴ്‌സ്, നിക്കോൾ കിഡ്‌മാൻ, കാറ്റി ഹോംസ് എന്നിവരെ വിവാഹം കഴിച്ചിരുന്നു. ഖൈറോവ, രണ്ട് കുട്ടികളുടെ അമ്മയാണ്. മുൻ ഭർത്താവ് ദിമിത്രി സെറ്റ്‌കോവുമായി 2022-ൽ ആണ് ഇവർ വേർപിരിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്