ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സിനിമ മേഖലയിലെ കാണാകാഴ്ചകളെ കുറിച്ച് പ്രതികരിച്ചു താരങ്ങൾ അടക്കമുള്ളവർ രംഗത്ത് എത്തിയിരിക്കുകയാണ്. ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ അശോകൻ. ഇന്നത്തെ തലമുറയ്‌ക്ക് ലഹരിവസ്തുക്കള്‍ സുലഭമായി ലഭിക്കുന്നുണ്ടെന്ന് ആണ് അശോകൻ പറയുന്നത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും കഞ്ചാവ് അടക്കമുള്ള ലഹരിപദാർത്ഥങ്ങള്‍ ഉപയോഗിക്കുന്നു. പഴയ കാലത്തെപ്പോലുള്ള സിനിമകള്‍ ഇന്ന് സംഭവിക്കില്ല, കാലഘട്ടം ഒരുപാട് മാറിപ്പോയി എന്നും താരം വ്യക്തമാക്കുന്നു. ഒരു അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
"കാലം മാറുമ്പോള്‍ സാഹചര്യങ്ങളും മാറുകയാണ്. പണ്ടൊക്കെ പെണ്‍പിള്ളേരെ കണ്ടാല്‍ പഞ്ചാര അടിച്ചു നടക്കുക എന്നതൊക്കെയേ ഉള്ളൂ. അതിനപ്പുറത്തേക്ക് വേറെ കാര്യങ്ങള്‍ ഒന്നുമില്ല. അന്നും കുഴപ്പക്കാരൊക്കെ ഉണ്ടാവും, ഇല്ലെന്ന് പറയുന്നില്ല. പക്ഷേ ഇന്നത്തെ പോലെ ആയിരുന്നില്ല. അതാണ് 90കളിലെ സിനിമകളില്‍ ഞങ്ങള്‍ ചെയ്തിരുന്നത്. ഇന്നുള്ള ചെറുപ്പക്കാരുടെ രീതി അങ്ങനെയല്ല. ഇന്നെല്ലാം ഫ്രീയാണ്. ഞങ്ങളൊക്കെ സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന കാലത്ത് പെണ്‍കുട്ടികളും ആണ്‍കുട്ടികളുമായി സംസാരം പോലും കുറവാണ്. ആവശ്യത്തില്‍ കൂടുതല്‍ ഒരു ഭയം ഉണ്ടായിരുന്നു. ഇന്ന് അതുണ്ടോ, ഇല്ല" എന്നാണ് താരം പറഞ്ഞത്.
"ഇന്ന് പെണ്‍പിള്ളേരും ആണ്‍പിള്ളേരുമായി സംസാരിക്കുന്നുണ്ട്. ബൈക്കില്‍ ഒന്നിച്ച് നടക്കുന്നു, അതിനപ്പുറത്തേക്കും ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതിപ്പോള്‍ എന്താണെന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ. അന്നൊക്കെ എല്ലാത്തിനും ഒരു നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. കാലഘട്ടം ഒരുപാട് മാറി. ഇന്ന് പഴയ ടൈപ്പ് സിനിമകളൊന്നും നടക്കില്ല. അന്നൊക്കെ ആരെയെങ്കിലും പറ്റി പറയുന്നത് അവൻ ഭയങ്കര വെള്ളമടിയാ, സിഗരറ്റ് വലിയ എന്നൊക്കെയാവും. ഇന്ന് അത് കഞ്ചാവായി. ഇന്ന് ഒരുപാട് പിള്ളേർ കഞ്ചാവാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കഞ്ചാവ് വലിക്കുന്നുണ്ട്. ഇതു പറയുന്നതില്‍ വലിയ വിഷമം ഉണ്ട്. സുലഭമായി അതെല്ലാം ഇവിടെ കിട്ടുന്നു. കാലം അങ്ങനെ മാറ്റത്തിലേക്ക് വന്നു. ആരെയും നമുക്ക് വിലയിരുത്താൻ പറ്റാത്ത അവസ്ഥയായി. പണ്ടൊക്കെ അങ്ങനെയുള്ള കാര്യങ്ങള്‍ വളരെ കുറവായിരുന്നു. അതൊക്കെ ഉപയോഗിക്കാൻ തന്നെ പേടിയായിരുന്നു. നൂറുപേരെ എടുത്താല്‍ അതില്‍ രണ്ടോ മൂന്നോ പേർ മാത്രമായിരുന്നു ഇതുപോലുള്ള ലഹരി ഉപയോഗിക്കുന്നത്. ഇന്ന് എണ്ണമൊക്കെ വളരെ കൂടി" എന്നും അശോകൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്