പിരിയാൻ തന്നെ?; ഐശ്വര്യ- ധനുഷ് വേർപിരിയലിന്റെ അന്തിമ വിധി നവംബർ 27ന്

NOVEMBER 21, 2024, 4:40 PM

ചെന്നൈ: നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വേർപിരിയുന്നുവെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി. എന്നാൽ താര ദമ്പതികൾ പിരിയുന്നില്ല എന്നും ഇരുവരും വീണ്ടും ഒന്ന് ചേരും എന്ന രീതിയിൽ ഉള്ള വാർത്തകളും ഇടയ്ക്ക് പുറത്തു വന്നിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഇപ്പോ ഒരു സ്ഥിരീകരണം വന്നിരിക്കുകയാണ്. വിവാഹമോചനം പ്രഖ്യാപിച്ച് രണ്ടുവർഷങ്ങൾക്കുശേഷം ഇരുവരും ആദ്യമായി ചെന്നൈയിലെ കുടുംബ കോടതിയിലെത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഇതോടെ ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കാൻ സാദ്ധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്. മൂന്ന് പ്രാവശ്യം ഇരുവരും ഹിയറിംഗിന് എത്താതിരുന്നത് ആരാധകർക്ക് പ്രതീക്ഷയേകിയിരുന്നു. ഇതിനാണ് ഇപ്പോ അവസാനമായിരിക്കുന്നത്.

vachakam
vachakam
vachakam

വിവാഹമോചന കേസ് പരിഗണിച്ച ജഡ്ജി നവംബർ 27ലേയ്ക്ക് വാദം കേൾക്കുന്നത് മാറ്റിവച്ചു. ഇതേ ദിവസമായിരിക്കും അന്തിമ വിധി പറയാനും സാദ്ധ്യത എന്നാണ് പുറത്തു വരുന്ന വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam