മുംബൈ: പൂനെയില്‍ വന്‍ തുകയ്ക്ക് ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് നടന്‍ ടൈഗര്‍ ഷെറോഫ്. പ്രതിമാസം 3.5 ലക്ഷം രൂപയായാണ് വീടിന്റെ വാടക.ചെറിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയാണ് പ്രതിമാസം 3.5 ലക്ഷം രൂപ വാടകയ്ക്ക് നല്‍കി വീട് എടുത്തിരിക്കുന്നത്.
4,248 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് ഹഡാപ്സറിലെ പ്രീമിയം യോ പൂനെ പ്രോജക്റ്റിന്റെ ഭാഗമാണ്. പൂനയിലെ റിയല്‍ എസ്റ്റേറ്റ് കമ്ബനിയായ പഞ്ച്ഷില്‍ റിയാലിറ്റിയാണ് ഈ പ്രൊജക്‌ട് നടത്തുന്നത്.
റിയല്‍ എസ്റ്റേറ്റ് ഡാറ്റാബേസ് പ്ലാറ്റ്ഫോമായ സാപ്കിയുടെ രേഖകള്‍ പ്രകാരം 2024 മാര്‍ച്ച് 5നാണ് വീടിന്റെ രജിസ്ട്രേഷന്‍ നടത്തിയെന്നാണ് വിവരം. 52.5 ലക്ഷം രൂപ സ്റ്റാമ്ബ് ഡ്യൂട്ടി അടച്ചാണ് നടന്‍ വീട് സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തത്.
മുംബൈയിലെ ഖാറില്‍ എട്ട് ബിഎച്ച്‌കെ അപ്പാര്‍ട്ട്മെന്റ് ഇതിനകം ടൈഗര്‍ ഷെറോഫിന് സ്വന്തമായിട്ടുണ്ട്. 35 കോടിയോളം രൂപയാണ് ഈ അപ്പാര്‍ട്ട്മെന്റിന് താരം നല്‍കിയത്. ടൈഗര്‍ ഷെറോഫിന്റേതായി റീലിസിനൊരുങ്ങുന്ന ചിത്രം 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' അലി അബ്ബാസ് സഫര്‍ ആണ് സംവിധാനം ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്