ഹാർദിക് പാണ്ഡ്യയും ഭാര്യ നതാഷ സ്റ്റാൻകോവിച്ചും വേർപിരിയാൻ കാരണം ഇതാണ്; കൂടുതൽ അറിയാം 

JULY 19, 2024, 10:59 AM

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നതാഷ സ്റ്റാൻകോവിച്ചും വേർപിരിഞ്ഞ വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഏറെ നാളായി ഇരുവരും പിരിയുകയാണെന്ന തരത്തിൽ ഗോസിപ്പുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ആണ് ദമ്പതികൾ വാർത്ത സ്ഥിരീകരിച്ചു രംഗത്ത് എത്തിയത്. എന്നാൽ ഇതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിരുന്നില്ല.

അതേസമയം ഇപ്പോൾ ദമ്പതികളുമായ അടുത്ത വൃത്തങ്ങൾ വിവാഹ മോചനത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. നാല് വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കാനുണ്ടായ കാരണങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.

ദമ്പതികള്‍ തമ്മില്‍ പ്രകടമായ അകലം കാണിച്ചിരുന്നെങ്കിലും ഹാർദിക്കിന്റെ സഹോദരൻ ക്രുനാലും ഭാര്യ പങ്കുരി ശർമയും നതാഷയുമായി നല്ല ബന്ധം പുലർത്തിയിരുന്നു. എന്നാൽ ലോകകപ്പ് പോലുള്ള പ്രധാന ക്രിക്കറ്റ് മത്സരത്തില്‍ നതാഷയുടെ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരും തമ്മില്‍ പിരിയാൻ കാരണം ആശയവിനിമയത്തിലെ പ്രശ്‌നങ്ങളാണെന്നാണ് അവരുമായി അടുപ്പമുള്ളവർ പറയുന്നത്. പൊരുത്തക്കേടുകള്‍ ഉണ്ടായപ്പോൾ ഇരുവരും അത് ഫലപ്രദമായി പറഞ്ഞ് പരിഹരിക്കാൻ ശ്രമിച്ചില്ല എന്നും ഇതാണ് വേർപിരിയലിലേക്ക് നയിച്ചതെന്നും അവർ വ്യക്തമാക്കി. 

vachakam
vachakam
vachakam

അതേസമയം തെറ്റായ കാര്യങ്ങള്‍ ഇരുവരെയും കുറിച്ച്‌ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും അടുത്ത വൃത്തങ്ങള്‍ അപേക്ഷിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam