2023ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ആരെന്ന കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2023-ൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് നടി കിയാര അദ്വാനിയെയാണ്.
ബോളിവുഡ് താരം സിദ്ധാർത്ഥ് മൽഹോത്രയും കിയാരയും ഈ വർഷം വിവാഹിതരായി. ഇതോടെ ജനപ്രീതി വർധിച്ചു. ഗൂഗിള്‍ പുറത്ത് വിട്ട പട്ടികയില്‍ ക്രിക്കറ്ററായ ശുഭ്മാന്‍ ഗില്ലാണ് രണ്ടാം സ്ഥാനത്തുള്ളത്.
ഗുജറാത്ത് ടൈറ്റന്‍സിലെയും ഇന്ത്യന്‍ ടീമിലെയും മികച്ച പ്രകടനങ്ങളും ഒപ്പം സാറ ടെണ്ടുല്‍ക്കറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും ഗില്ലിന് സെര്‍ച്ചില്‍ ഇടം നേടി കൊടുത്തു.
മൂന്നാം സ്ഥാനത്ത് ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ വണ്ടര്‍ ബോയ് രചിന്‍ രവീന്ദ്രയും നാലാം സ്ഥാനത്ത് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്