2014ൽ പുറത്തിറങ്ങിയ ‘കാക്ക മുട്ടൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് സംവിധായകൻ ആണ് മണികണ്ഠൻ. രണ്ടു ദിവസം മുമ്പ്, അദ്ദേഹത്തിന്റെ ഉസലംപെട്ടിയിലെവീട്ടിൽ വൻ മോഷണം നടന്നിരുന്നു. ഒരു ലക്ഷം രൂപയും അഞ്ചു പവൻ സ്വർണാഭരണങ്ങളും രണ്ടു ദേശീയ അവാർഡ് മെഡലുകളും മോഷണം പോയെന്നാണ് അദ്ദേഹത്തിന്റെ ഡ്രൈവർ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയത്.
അതേസമയം രസകരമായ ഒരു കാര്യം ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. മോഷണവസ്തുക്കളിൽ അവാർഡ് മെഡൽ മാത്രം തിരിച്ചു നൽകിയിരിക്കുകയാണ് മോഷ്ടാക്കൾ. ഒപ്പം, ഒരു ക്ഷമാപണക്കുറിപ്പും വച്ചിട്ടുണ്ട്. ദേശീയ പുരസ്കാരത്തിന്റെ മെഡലുകൾ ഒരു പോളിത്തീൻ കവറിലാക്കി രാത്രി വീടിന്റെ ഗേറ്റിനുമുകളിൽവെക്കുകയായിരുന്നുവെന്ന് മണികണ്ഠൻ പറഞ്ഞു. ‘ഞങ്ങളോട് ക്ഷമിക്കണം. നിങ്ങൾ അധ്വാനിച്ച് സമ്പാദിച്ചത് നിങ്ങൾക്കുള്ളതാണ്’ എന്ന കുറിപ്പാണ് മെഡലുകൾക്കൊപ്പം കള്ളന്മാർ വച്ചത്.
അതേസമയം ഉസലംപട്ടിയാണ് സ്വദേശമെങ്കിലും സിനിമാത്തിരക്കുകൾ കാരണം മണികണ്ഠൻ ഇപ്പോൾ താമസിക്കുന്നത് ചെന്നൈയിലാണ്. ഡ്രൈവറും മറ്റൊരു സഹായിയുമാണ് മോഷണം നടന്ന വീട്ടിലുണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്