ഒരു രാഷ്ട്രീയത്തിന്റെ പേരിലും അല്ല വിശ്വാസത്തിന്റെ ഭാഗമായാണ് അയോധ്യയിലെത്തിയതെന്ന് വ്യക്തമാക്കി നടന്‍ രജനീകാന്ത്. അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച ആദ്യ 150 പേരില്‍ ഒരാളാണ് താനെന്നതില്‍ സന്തോഷമുണ്ടെന്നും രജനികാന്ത് പ്രതികരിച്ചു. അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ചെന്നൈയിലെത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രജനീകാന്ത്.
അതേസമയം എല്ലാവര്‍ഷവും അയോധ്യ സന്ദര്‍ശിക്കുന്നത് താന്‍ പതിവാക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഭാര്യ ലത, രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായണ റാവു, ചെറുമകന്‍ ലിംഗ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
രാമക്ഷേത്ര ദര്‍ശനത്തിന് ശേഷം ഇന്നലെയാണ് രജനീകാന്ത് കുടുംബത്തോടൊപ്പം ചെന്നൈയിലെത്തിയത്. തനിക്ക് നല്ലരീതിയില്‍ തന്നെ ദര്‍ശനം ലഭിച്ചതായും രാമദര്‍ശനം ലഭിച്ച ആദ്യ 150 പേരില്‍ താനും ഉള്‍പ്പെടുന്നു. അത് തനിക്ക് വളരെയേറെ സന്തോഷം നല്‍കിയെന്നും രജനികാന്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്